തിരുവനന്തപുരം: സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്ന പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനായി സംസ്ഥാന തല, ജില്ലാ തല സമിതികൾ രൂപീകരിച്ച് സർക്കാർ ഉത്തരവ്. ദേശീയ വന്യജീവി ബോര്‍ഡിൻ്റെ ശുപാര്‍ശ പ്രകാരമാണ് സമിതികള്‍ രൂപീകരിച്ചത്.
സംസ്ഥാന തല കമ്മിറ്റിയുടെ ചെയർമാൻ ചീഫ് സെക്രട്ടറിയാണ്. ജില്ലാ തലത്തിൽ കളക്ടർ അധ്യക്ഷനാകും. ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല ഏകോപന സമിതിയില്‍ 14 അംഗങ്ങള്‍ ഉണ്ട്. മനുഷ്യ, വന്യമൃഗ സംഘര്‍ഷം പരമാവധി കുറയ്ക്കാന്‍ ആവശ്യമായ മനുഷ്യശേഷി, നഷ്ടപരിഹാരം നിശ്ചയിക്കുക തുടങ്ങിയ കാര്യങ്ങൾ സമിതികളുടെ ചുമതലയിൽ വരും. 
സമിതികള്‍ ചുരുങ്ങിയത് മൂന്നുമാസത്തിലൊരിക്കല്‍ യോഗം ചേരണമെന്നും സർക്കാർ ഉത്തരവിൽ നിര്‍ദേശം ഉണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.