ക്രിസ്മസ് കാലത്ത് സമ്മാനങ്ങളുമായി സാന്താക്ലോസ് എത്തുന്നത് ഏവര്‍ക്കും സന്തോഷമുള്ള കാര്യമാണ്. മനുഷ്യര്‍ക്കിടയിലെ ഈ സന്തോഷങ്ങള്‍ മൃഗങ്ങളുമായി പങ്കുവെച്ചാലോ? ഇത്തരമൊരു ചിന്തയാണ് ക്രിസ്മസ് വേറിട്ട രീതിയില്‍ ആഘോഷിക്കാന്‍ പെറു തലസ്ഥാനമായ ലിമയിലെ മൃഗശാല അധികൃതരെ പ്രേരിപ്പിച്ചത്.
ക്രിസ്മസ് സമ്മാനങ്ങള്‍ മൃഗങ്ങള്‍ക്ക് നല്‍കിയാണ് മൃഗശാലയില്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത്. ഓരോ മൃഗങ്ങള്‍ക്കും സമ്മാനമായി കൊടുത്തത്, പതിവ് മെനുവില്‍ നിന്ന് വ്യത്യസ്തമായ ഭക്ഷണമായിരുന്നു. ഒട്ടകവും ജിറാഫും കടുവയും സിംഹവുമെല്ലാം ഇതോടെ സന്തോഷത്തിലായി. സാന്താക്ലോസ് നേരിട്ടെത്തിയാണ് മൃഗങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയത്. മൃഗശാല നടപ്പാക്കുന്ന മൃഗക്ഷേമ പദ്ധതിയുടെ ഭാഗമാണ് ഇത്തരത്തിലുള്ള ക്രിസ്മസ് ആഘോഷമെന്ന് അധികൃതര്‍ പറഞ്ഞു. സാന്താക്ലോസ് എത്തിയതും മൃഗങ്ങള്‍ സമ്മാനം വാങ്ങുന്നതുമെല്ലാം സന്ദര്‍ശകരെ മൃഗശാലയിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.