കോവിഡ് 19 നിയന്ത്രണങ്ങള്‍ ക‍ർശനമാക്കി യുഎഇ

കോവിഡ് 19 നിയന്ത്രണങ്ങള്‍ ക‍ർശനമാക്കി യുഎഇ

ദുബായ്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ക‍ർശനമാക്കി യുഎഇ. കേസുകള്‍ കൂടുതലായ രാജ്യങ്ങളില്‍ നിന്നുളളയാത്രകള്‍ക്ക് രാജ്യം നിയന്ത്രണം ഏ‍ർപ്പെടുത്തുകയാണ് ആദ്യം ചെയ്തതെന്ന് സ‍ർക്കാർ വക്താവ് ഡോ നൗറ അല്‍ ഗെയ്തി പറഞ്ഞു. യുഎഇയിലെ സ‍ർക്കാർ ഓഫീസുകളിലെ ജീവനക്കാർക്കും സന്ദ‍ർശകർക്കും ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ നിർബന്ധമാക്കി. കോവിഡ് വാക്സിന്‍റെ രണ്ട് ഡോസും എടുത്ത താമസക്കാരും സ്വദേശികളും പ്രതിരോധ ശേഷി വ‍ർദ്ധിപ്പിക്കാന്‍ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും അവർ ഓർമ്മിപ്പിച്ചു. തിരക്കുളള സ്ഥലങ്ങളിലെ സന്ദർശനം ഒഴിവാക്കുകയും മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും മറക്കാതിരിക്കുകയും വേണമെന്നും അവർ പറഞ്ഞു.

അബുദബിയില്‍ സ‍ർക്കാർ ജീവനക്കാർക്ക് 7 ദിവസം കൂടുമ്പോള്‍ പിസിആർ പരിശോധന അനിവാര്യം
അബുദബിയിലെ സർക്കാർ സ്ഥാപനങ്ങളും കമ്പനികളും ജീവനക്കാരില്‍ കോവിഡ് മുന്‍കരുതല്‍ കൂടുതല്‍ കർശനമാക്കി. 7 ദിവസം കൂടുമ്പോള്‍ പിസിആർ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. ഡിസംബർ 26 മുതലാണ് നിർദ്ദേശം പ്രാബല്യത്തില്‍ വരിക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.