സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ജനുവരി ഒന്ന് മുതല്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ജനുവരി ഒന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ് ജനുവരി ഒന്നു മുതല്‍ ആരംഭിക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച്‌ നിലവിലുള്ള കേസിലെ അന്തിമ വിധിക്കനുസരിച്ചാകും പദ്ധതി പൂര്‍ണമായി പ്രാബല്യത്തിലാവുക.

പദ്ധതിയില്‍ അംഗങ്ങളായ എല്ലാ ജീവനക്കാര്‍ക്കും (അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരൊഴികെ) പെന്‍ഷന്‍കാര്‍ക്കും അംഗത്വം നിര്‍ബന്ധമാണ്. നിലവിലെ രോഗങ്ങള്‍ക്കുള്‍പ്പെടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവയ്ക്ക് പണ രഹിത ചികിത്സ നല്‍കും.

മുന്‍ എം.എല്‍.എമാരെക്കൂടി പദ്ധതിയുടെ ഭാഗമാക്കാനും മന്ത്രിസഭ അംഗീകാരം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവരും അംഗങ്ങളാണ്.

മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, ഡെപ്യൂട്ടി സ്പീക്കര്‍, ധനകാര്യസമിതി ചെയര്‍മാന്‍മാര്‍ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍, പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും ഇവരുടെ ആശ്രിതരും പദ്ധതിയുടെ ഗുണഭോക്താക്കളാവും. തര്‍ക്കങ്ങളും കോടതിക്കേസുകളും കാരണം അനിശ്ചിതമായി നീണ്ടുപോയ പദ്ധതിയാണ് പ്രാബല്യത്തിലാവുന്നത്. പൊതുമേഖലയിലെ ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്കാണ് നടത്തിപ്പ് ചുമതല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.