കനത്ത മഞ്ഞുവീഴ്ച; യുഎസില്‍ കൂട്ടിയിടിച്ചത് നൂറിലധികം വാഹനങ്ങള്‍: വീഡിയോ

കനത്ത മഞ്ഞുവീഴ്ച; യുഎസില്‍ കൂട്ടിയിടിച്ചത് നൂറിലധികം വാഹനങ്ങള്‍: വീഡിയോ

വാഷിങ്ടണ്‍: അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ സംസ്ഥാനത്ത് കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് നൂറിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. വിസ്‌കോണ്‍സിനിലെ ഇന്റര്‍സ്റ്റേറ്റ്- 94 ഹൈവേയിലാണ് അപകടങ്ങളുണ്ടായത്.

പാസഞ്ചര്‍ കാറുകളും സെമി ട്രാക്ടര്‍ ട്രെയിലറുകളും ഉള്‍പ്പടെ നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. തീപിടിത്തവുമുണ്ടായി. മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് റോഡുകളില്‍ ഐസ് നിറഞ്ഞതാണ് ഈ തുടര്‍ അപകടങ്ങള്‍ക്ക് കാരണമായതെന്ന് വിസ്‌കോണ്‍സിന്‍ പോലീസ് പറഞ്ഞു. അപകടങ്ങളില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.



നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഒസിയോ-ബ്‌ളാക്ക് റിവര്‍ ഫാള്‍ റോഡ് അടച്ചു. മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തില്‍ യാത്ര ചെയ്യുമ്പോള്‍ ജനങ്ങള്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് വിസ്‌കോണ്‍സിന്‍ ഗവര്‍ണര്‍ ടോണി എവേഴ്‌സ് അഭ്യര്‍ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.