ഗ്ലോബല്‍ മീഡിയ സെല്ലിന്റെ പ്രത്യേക ഗാനോപഹാരം സീന്യൂസിലൂടെ

ഗ്ലോബല്‍ മീഡിയ സെല്ലിന്റെ പ്രത്യേക ഗാനോപഹാരം സീന്യൂസിലൂടെ

ക്രിസ്തുമസിനോടനുബന്ധിച്ച് ഗ്ലോബല്‍ മീഡിയ സെല്ലിന്റെ പ്രത്യേക ഗാനോപഹാരം. ലിസി കെ. ഫെര്‍ണാണ്ടസ് രചിച്ച ഗാനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറ് ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ കോര്‍ത്തിണക്കിയ പ്ലേ ലിസ്റ്റാണ് സംഗീത പ്രേമികള്‍ക്കായി ഗ്ലോബല്‍ മീഡിയാ സെല്‍, സീന്യൂസിലൂടെ സമ്മാനിക്കുന്നത്.




ലിസി ഫെർണാണ്ടസിന്റെ രചനയിലും സംഗീതത്തിലും ബേബി ജോൺ കാലയന്താനിക്കൊപ്പം ക്രിസ്തീയ ഗാനരംഗത്തുള്ള മറ്റനേകം വ്യക്തികളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ ഗാനങ്ങൾ പിറവിയെടുത്തത്.  ഗീതം മീഡിയായിലെ ജിന്റോ ജോണിന്റെ സാങ്കേതി തികവില്‍ പുറത്തിറങ്ങിയിട്ടുള്ള ഈ ഗാനങ്ങള്‍ക്ക് സ്വരമാധുരി പകര്‍ന്നത് അനുഗ്രഹീത ഗായകരായ മാര്‍ക്കോസ്, കെസ്റ്റര്‍, വിൽസൺ പിറവം, വിജയ് യേശുദാസ്, ബിജു നാരായണൻ, മധു ബാലകൃഷ്ണന്‍, അഭിജിത് കൊല്ലം, എലിസബത്ത് രാജു, അന്നാ ബേബി തുടങ്ങിയവരാണ്. ചില ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് ലിസി ഫെർണാണ്ടസ് തന്നെയാണ്



ലോകം മുഴുവന്‍ ഏറ്റു പാടിയ തൊണ്ണൂറ്റൊന്നാം സങ്കീര്‍ത്തനത്തോടൊപ്പം വിവിധ സങ്കീര്‍ത്തനങ്ങളുടെ ഗാനരൂപം,പരിശുദ്ധാത്മാവിന്റെ ഗാനങ്ങൾ , ക്രിസ്തുമസ് ഗാനങ്ങള്‍, ആരാധനാ ഗീതങ്ങള്‍, വിശുദ്ധ കുര്‍ബാനയുടെ പ്രാരംഭ ഗാനങ്ങള്‍, അല്‍ഫോന്‍സാമ്മ, ക്ലാര പുണ്യവതി, ഫ്രാന്‍സിസ് അസീസി തുടങ്ങി വിവിധ വിശുദ്ധരുടെ ജീവിതം വര്‍ണിക്കുന്ന ഗാനങ്ങള്‍, വിശുദ്ധ അന്തോനീസിന്റെ നൊവേനാ ഗാനങ്ങള്‍, പന്ത്രണ്ട് അപ്പസ്തോലന്‍മാരുടെയും പേരുകള്‍ ചേര്‍ത്തു വച്ച മനോഹരമായ ഗാനം, നിരവധി മെലഡികള്‍ തുടങ്ങിയവ പ്ലേ ലിസ്റ്റിലുണ്ടാകും. മലയാളം കൂടാതെ സുറിയാനി, ഇംഗ്ലീഷ്, ഹിന്ദി, മറാഠി, തമിഴ്, പഞ്ചാബി ഭാഷകളിലുള്ള ഗാനങ്ങളും ഈ സംഗീത മാലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോളേജ് പഠനകാലത്ത് ഗാനരചന ആരംഭിച്ചെങ്കിലും ലിസി ഫെർണാണ്ടസിന്റെ ആദ്യമായി പുറത്തിറങ്ങിയ ആൽബം 'നന്ദിയായ്' ആണ്. അതിന് ശേഷം കാഴ്ചയായ്നീ, തിമാൻ, റൂഹാ, പരി. ത്രിത്വം,സ്നേഹ പുൽക്കൂട്, അർപ്പണം, വിശുദ്ധർ, തിരുസഭ തുടങ്ങി അനേകം ആൽബങ്ങൾ പുറത്തിറക്കി. 'റിജോയ്സ് ഇൻ ക്രൈസ്റ്റ്'ഏഴ് ഭാഷകളിലും, രണ്ടാമത്തെ ആല്ബമായ 'കാഴ്ചയായ്' നാല് തലമുറകളെ കോർത്തിണക്കിയ ആൽബമാണ്. ജാതിമതഭേദമെന്യേ ജനങ്ങൾ ഏറ്റുപാടിയ തൊണ്ണൂറ്റിയൊന്നാം സംഗീർത്തനം മകൻ ഷാൻ കെ ഫെർണാണ്ടസാണ് ആണ് ആലപിച്ചിരിക്കുന്നത്.


നൂറ്കണക്കിന് ആളുകളുടെ സഹായസഹകരണത്തോടെ വളരെ കുറഞ്ഞ ചെലവിൽ ഗീതം മീഡിയയാണ് എല്ലാ ഗാനങ്ങളും പുറത്തിറക്കിയിരിക്കുന്നത്. ഓരോ ഗാനങ്ങളുടെ പിന്നിലുമുള്ള ചിലവുകൾ വഹിച്ചിരുക്കുന്നതു ലോകത്തിൻറെ പല ഭാഗത്തുനിന്നമുള്ള സുമനസ്സുകൾ ആണ്. ആഗ്‌നോ വിഷനിലൂടെ സാം ബെൻ പലഗാനങ്ങളും ഒരു ദൃശ്യ വിരുന്നാക്കിയിരിക്കുന്നു. പതിനഞ്ചോളം ആൽബങ്ങളിൽ ആയി ഇനിയും നൂറ് കണക്കിന് ഗാനങ്ങൾ ലിസി ഫെര്‍ണാണ്ടസിന്റെതായിട്ടുണ്ട്. ​ ലോകം മുഴുവൻ ഏറ്റുപാടിയ ഭാരതത്തിൻറെ വിശുദ്ധരുടെയും, വാഴ്ത്തപ്പെട്ടവരുടെയും ഗാനങ്ങൾ ശ്രീദ്ധേയം ആണ്.സുറിയാനി ഭാഷയിലുള്ള ഗാനം ഒരു പുതുമയായി പരിചയപ്പെടുത്തുകൊടുക്കാനും ലിസി ഫെർണാണ്ടസിന് കഴിഞ്ഞു. 


ഈ ഗാനങ്ങൾ ഇത്രയും ഇമ്പമുള്ളതായി മാറിയതിന്റെ പിന്നിലെ പ്രധാന കാരണം മനോഹരമായ ഓർകസ്‌ട്രേഷൻ ആണ്. സഭാ നേതൃത്വത്തിൻറെയും കലാ സ്നേഹികളുടെയും അകമഴിഞ്ഞ പ്രോത്സാഹനം ഈ സംഗീത യാത്രയിൽ മുതൽകൂട്ടായിട്ടുണ്ട്.

ചുവടെ ചേർക്കുന്ന യൂട്യൂബ് ലിങ്കിൽ ഈ ഗാനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. 
https://youtube.com/playlist?list=PLxy-W0H8JOGzPxoPGThWFABQWrbjXOSHt


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26