ഒമിക്രോണ്‍ വ്യാപനം: ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ; ജനുവരി 31 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്രം

ഒമിക്രോണ്‍ വ്യാപനം: ഡിസംബര്‍ 30 മുതല്‍  ജനുവരി രണ്ടുവരെ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ; ജനുവരി 31 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

രാത്രി 10 മുതല്‍ രാവിലെ അഞ്ചു വരെയാണ് നിയന്ത്രണം. ഈ സമയം വാഹന പരിശോധന കര്‍ക്കശമാക്കും. കടകള്‍ രാത്രി പത്തിന് അടയ്ക്കണം. ആള്‍ക്കൂട്ടവും അനാവശ്യ യാത്രയും പാടില്ല. ഞായറാഴ്ച വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 57 ഒമിക്രോണ്‍ രോഗ ബാധിതരുണ്ട്.

അതിനിടെ ഒമിക്രോണ്‍ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജനുവരി 31 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം അധികാരം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു. ഇതുവരെ 578 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.