എട്ട് മത്സരങ്ങളില്‍ നാലിലും പൊട്ടി; നാലില്‍ സമനില മാത്രം: ഈസ്റ്റ് ബംഗാള്‍ പരിശീലകനെ പുറത്താക്കി

എട്ട് മത്സരങ്ങളില്‍ നാലിലും പൊട്ടി; നാലില്‍ സമനില മാത്രം: ഈസ്റ്റ് ബംഗാള്‍ പരിശീലകനെ പുറത്താക്കി

കൊല്‍ക്കൊത്ത: ഐഎസ്എല്‍ ക്ലബായ ഈസ്റ്റ് ബംഗാളിന്റെ പരിശീലകന്‍ മനോലോ ഡയസിനെ പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്. സീസണില്‍ കളിച്ച എട്ട് മത്സരങ്ങളിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് ഡയസിനെ ഈസ്റ്റ് ബംഗാള്‍ പുറത്താക്കിയത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ എല്‍കോ ഷട്ടോരി പകരം പരിശീലകനാവുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് യൂത്ത് ടീം പരിശീലകനായിരുന്ന ഡയസ് ഈ സീസണിലാണ് ഈസ്റ്റ് ബംഗാള്‍ പരിശീലകനാവുന്നത്. മുഖ്യ സ്‌പോണ്‍സറായിരുന്ന ശ്രീ സിമന്റ്‌സുമായുള്ള കരാര്‍ അവസാനിപ്പിച്ചതോടെ ഐഎസ്എലില്‍ നിന്ന് പുറത്താവുമെന്ന നിലയിലായിരുന്ന ഈസ്റ്റ് ബംഗാള്‍ അവസാന സമയത്താണ് ടീം ഒരുക്കിയത്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഇടപെടലും ഇതില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ശ്രീ സിമന്റ്‌സ് വീണ്ടും ക്ലബുമായി കരാറൊപ്പിട്ടു. എന്നാല്‍, സീസണില്‍ വളരെ മോശം പ്രകടനമാണ് ക്ലബ് നടത്തുന്നത്. എട്ട് മത്സരങ്ങളില്‍ നാല് ജയവും നാല്‌സമനിലയും സഹിതം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.