വിമാനയാത്രയ്ക്കിടെ ഭക്ഷണം കഴിക്കാന്‍ മാസ്‌ക് മാറ്റിയ വയോധികനെ ആക്രമിച്ച യുവതി അറസ്റ്റില്‍

വിമാനയാത്രയ്ക്കിടെ ഭക്ഷണം കഴിക്കാന്‍ മാസ്‌ക് മാറ്റിയ വയോധികനെ ആക്രമിച്ച യുവതി അറസ്റ്റില്‍

ഫ്ളോറിഡ:ഭക്ഷണം കഴിക്കുന്നതിന് വേണ്ടി മാസ്‌ക് അഴിച്ചു മാറ്റിയ വൃദ്ധനെ വിമാനത്തിനുള്ളില്‍ ശാരീരികമായി ആക്രമിച്ച യുവതി അറസ്റ്റിലായി. യുവതിയും മാസ്‌ക് ശരിയായി ധരിച്ചിരുന്നില്ല; മുഖത്ത് നിന്ന് താഴ്ത്തി താടിയിലായാണ് മാസ്‌ക് ഇട്ടിരുന്നത്.

80 വയസ്സുള്ള വൃദ്ധന്റെ മുഖത്തേക്ക് യുവതി തുപ്പുകയും അടിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ ക്യാമറയില്‍ പകര്‍ത്തി.ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം ഉണ്ടായത്. വൃദ്ധനെതിരെ ആക്രമണം നടത്തിയ പട്രീഷ്യ കോണ്‍വാള്‍ എന്ന യുവതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

ഫ്ളോറിഡയില്‍ നിന്നും ജോര്‍ജിയയിലെ അറ്റ്‌ലാന്റയിലേക്കുള്ള ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനമായിരുന്നു ഇത്. യുവതിയുടെ പ്രവൃത്തി സഹയാത്രികര്‍ക്കും, വിമാനത്തിലെ ജീവനക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയതായി പോലീസ് പറഞ്ഞു. മറ്റ് യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. വിമാനം ലാന്റഡ് ചെയ്തതിന് പിന്നാലെ പോലീസ് എത്തി ഇവരെ ചോദ്യം ചെയ്യുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വീഡിയോയില്‍ യുവതി വൃദ്ധന് നേരെ ആക്രോശിക്കുന്നത് വ്യക്തമായി കാണാം. ഭക്ഷണം കഴിക്കുന്നതിനാണ് വൃദ്ധന്‍ മാസ്‌ക് ഊരി മാറ്റിയതെന്നാണ് വിവരം. മുഖംമൂടി ധരിക്കാന്‍ പറഞ്ഞുകൊണ്ടാണ് പട്രീഷ്യ വൃദ്ധന് നേരെ ആക്രോശിക്കുന്നത്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ നീ ജയിലില്‍ പോകുമെന്നും ഈ യുവതി പറയുന്നുണ്ട്. എന്നാല്‍ യുവതി മാസ്‌ക് ധരിച്ചിട്ടില്ലെന്നതാണ് വൈരുദ്ധ്യം.

വിമാനത്തിലെ ജീവനക്കാരെത്തി യുവതിയെ മാറ്റാന്‍ തുടങ്ങുമ്പോള്‍ യുവതി വൃദ്ധന്റെ മുഖത്ത് അടിക്കുകയും തുപ്പുകയും ചെയ്യുന്നുണ്ട്. ബലം പ്രയോഗിച്ചാണ് ജീവനക്കാര്‍ യുവതിയെ മാറ്റിക്കൊണ്ടു പോകുന്നത്. ഇത്തരം പെരുമാറ്റങ്ങള്‍ തങ്ങളുടെ വിമാനത്തിനുള്ളില്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ പ്രസ്താവനയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.