രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു; 781 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു;  781 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ത്യയില്‍ 781 ആയി ഉയർന്നു.

രാജ്യത്തെ 21 സംസ്ഥാനങ്ങളില്‍ പുതിയ വകഭേദം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയിലാണ് ഒമിക്രോണ്‍ കേസുകള്‍ കൂടുതല്‍. 238 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 167 പേര്‍ക്കു വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.

രാജ്യത്ത് പലയിടത്തും കോവിഡ് കേസുകള്‍ കൂടുന്നതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 9195 കോവിഡ് കേസുകളും രാജ്യത്തെ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 77,002 ആയി. രോഗമുക്തി നിരക്ക് 98.40 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,347 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,42,51,292 ആയി ഉയർന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.