ഒമിക്രോണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎഇ സന്ദര്‍ശനം മാറ്റിവെച്ചു

ഒമിക്രോണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎഇ സന്ദര്‍ശനം മാറ്റിവെച്ചു

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎഇ സന്ദര്‍ശനം മാറ്റി. ഒമിക്രോണ്‍ സാഹചര്യം മുന്‍നിര്‍ത്തിയാണ് സന്ദര്‍ശനം മാറ്റി വെച്ചത്. അടുത്തയാഴ്ച യുഎഇ സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 781 ആയതോടെ സംസ്ഥാനങ്ങള്‍ ജാഗ്രത വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. ഇവിടെ ഭാഗിക ലോക്ഡൗണ്‍ നിലവില്‍ വന്നു. 238 പേര്‍ക്കാണ് ഇതുവരെ ഡല്‍ഹിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കൂടാതെ പ്രതിദിന കോവിഡ് കേസുകളില്‍ ഒറ്റ ദിവസം കൊണ്ട് 50 ശതമാനം വര്‍ധനവാണ് ഉണ്ടായത്. പോസിറ്റിവിറ്റി നിരക്ക് ദശാംശം രണ്ട് ശതമാനത്തില്‍ നിന്ന് ഒരു ശതമാനത്തിനടുത്തെത്തി.
ഡല്‍ഹി കൂടാതെ മഹാരാഷ്ട്ര, ഗുജറാത്ത്, മിസോറാം, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. മുംബൈയില്‍ മാത്രം കേസുകളില്‍ 70 ശതമാനം വര്‍ധനവുണ്ടായതോടെ ബിഎംസി ജാഗ്രത നിര്‍ദ്ദേശം നല്‍കി.

ഗുജറാത്തില്‍ ജൂണിന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഒരാഴ്ചയ്യായി ബിഹാറിലും രോഗികളുടെ എണ്ണം കൂടുകയാണ്. പത്തിലധികം സംസ്ഥാനങ്ങള്‍ ഇതിനോടകം രാത്രി കാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പഞ്ചാബിലും ഹരിയാനയിലും അടുത്ത മാസം മുതല്‍ രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.