കൊച്ചി മെട്രോയില്‍ ഇനി പാട്ട് പാടുന്ന പടിക്കെട്ടുകള്‍; കാല്‍പ്പാദം കൊണ്ട് സംഗീതം കമ്പോസ് ചെയ്യാം

കൊച്ചി മെട്രോയില്‍ ഇനി പാട്ട് പാടുന്ന പടിക്കെട്ടുകള്‍; കാല്‍പ്പാദം കൊണ്ട് സംഗീതം കമ്പോസ് ചെയ്യാം

കൊച്ചി: കൊച്ചി മെട്രോയില്‍ ഇനി പാട്ട് പാടുന്ന പടിക്കെട്ടുകള്‍. എം.ജി റോഡ് മെട്രോ സ്റ്റേഷനിലാണ് സംഗീതം ആലപിക്കുന്ന മ്യൂസിക്കല്‍ സ്‌റ്റെയറുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ ആദ്യത്തെ മ്യൂസിക്കല്‍ സ്റ്റെയര്‍ ആണ് എം.ജി റോഡിലേത്. ഗായിക ആര്യ ദയാലാണ് സ്‌റ്റെയറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്ലാറ്റ്‌ഫോമിലേക്കുള്ള പടികള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സംഗീതം പൊഴിക്കുന്നതാണ് മ്യൂസിക്കല്‍ സ്റ്റെയര്‍.

https://m.facebook.com/story.php?story_fbid=4936145943073547&id=288747784480076&scmts=scwsplos

പിയാനോ, കീ ബോര്‍ഡ് എന്നിവ വായിക്കാനറിയാവുന്നവര്‍ക്ക് കാല്‍പ്പാദം ഉപയോഗിച്ച്‌ സംഗീതം കമ്പോസ് ചെയ്യാമെന്ന് കൊച്ചി മെട്രോ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. മെട്രോ സ്റ്റേഷനിലെ ബി ഭാഗത്തു നിന്ന് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് കയറുന്ന പടികളിൽ ആണ് മ്യൂസിക് സ്റ്റെയര്‍ ക്രമീകരിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.