ഒമിക്രോണ്‍: സമൂഹവ്യാപന സാധ്യത തള്ളാതെ ഡല്‍ഹി സര്‍ക്കാര്‍; കോവിഡ് കേസുകളില്‍ 46 ശതമാനവും ഒമിക്രോണ്‍

ഒമിക്രോണ്‍: സമൂഹവ്യാപന സാധ്യത തള്ളാതെ ഡല്‍ഹി സര്‍ക്കാര്‍; കോവിഡ് കേസുകളില്‍ 46 ശതമാനവും ഒമിക്രോണ്‍

ന്യുഡല്‍ഹി: ഒമിക്രോണില്‍ സമൂഹവ്യാപന സാധ്യത തള്ളാതെ ഡല്‍ഹി സര്‍ക്കാര്‍. രാജ്യത്ത് ഏറ്റവുമധികം ഒമിക്രോണ്‍ ബാധിതരുള്ളത് ഡല്‍ഹിയിലാണ്. 263 പേരിലാണ് പുതിയ വകഭേദം ഇതുവരെ സ്ഥിരീകരിച്ചത്. ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 46 ശതമാനവും ഒമിക്രോണ്‍ വകഭേദമാണ്. വിദേശയാത്ര പശ്ചാത്തലമില്ലാത്തവര്‍ക്കും ഒമിക്രോണ്‍ ബാധിക്കുന്നതോടെയാണ് സമൂഹവ്യാപന സാധ്യത സര്‍ക്കാര്‍ തള്ളിക്കളയാത്തത്.

ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന ഡല്‍ഹിയിലെ കോവിഡ് കണക്കില്‍ 89 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 496 കോവിഡ് കേസില്‍ നിന്ന് ഒറ്റ ദിവസം കൊണ്ടാണ് പ്രതിദിന കോവിഡ് കണക്ക് 923 ലേക്ക് എത്തിയത്. ഡല്‍ഹി കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ഒമിക്രോണ്‍ രോഗികളുള്ളത്.

252 പേര്‍ക്ക് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചു. രാജ്യത്തെ രോഗബാധിതരുടെ കണക്കില്‍ കേരളം അഞ്ചാമതാണ്. 65 പേര്‍ക്ക് കേരളത്തില്‍ രോഗബാധയുണ്ടായതായണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.