ബാഗ്ദാദ്: ഇറാഖിലെ മുന്‍ ഏകാധിപതി സദ്ദാം ഹുസൈനെ യു. എസ് സൈന്യം പിടികൂടിയപ്പോള്‍ ഒപ്പമുണ്ടായിരുന്നത് 17 പെട്ടികള്‍ നിറയെ ഡോളറും മറ്റു പെട്ടികളില്‍ വന്‍ തോതില്‍ സ്വര്‍ണ്ണവും ആഭരണങ്ങളും. ഭൂമി തുരന്നുണ്ടാക്കിയ മാളത്തില്‍ സദ്ദാം ഒളിച്ചിരിക്കുകയായിരുന്നെന്ന പ്രചാരണം തെറ്റെന്നും സ്ഥലത്തുണ്ടായിരുന്ന പരിഭാഷകന്റെ വെളിപ്പെടുത്തല്‍ ആധാരമാക്കി റഷ്യന്‍ മാധ്യമമായ സ്പുട്‌നിക് റിപ്പോര്‍ട്ട് ചെയ്തു.
ഇറാഖില്‍ അമേരിക്കന്‍ കമാന്‍ഡോകളുടെ റെയ്ഡിലാണ് സദ്ദാം ഹുസൈന്‍ പിടിക്കപ്പെട്ടത്. അതുറപ്പാക്കിയ ഇറാഖി പൗരനും അമേരിക്കന്‍ സൈന്യത്തിന് ഇറാഖിലെ പരിഭാഷകനുമായിരുന്ന പേര് വെളിപ്പെടുത്താത്ത വ്യക്തിയാണ് രഹസ്യങ്ങള്‍ പുറത്തുവിട്ടത്. അളവറ്റ സമ്പത്തുമായി രഹസ്യ അറയിലാണ് സദ്ദാം ഹുസൈനെ കണ്ടെത്തിയത്. ആട്ടിന്‍ പറ്റങ്ങളെ പാര്‍പ്പിച്ചിരുന്ന ഒരു ഫാം ഹൗസിനടിയിലായിരുന്നു രഹസ്യ അറ. ഒളിച്ചു താമസിക്കാന്‍ നിര്‍മ്മിച്ച ഈ സങ്കേതമാണ് മുന്‍ ഇറാഖ് പ്രസിഡന്റ് ഉപയോഗിച്ചിരുന്നതെന്നും പരിഭാഷകന്‍ വെളിപ്പെടുത്തി.
പ്രത്യേകതകളുള്ള ആട്ടിന്‍ പാളയമാണ് സംശയത്തിനിടയാക്കിയത്. 300 മീറ്റര്‍ വീതിയിലും നീളത്തിലും നിറയെ ചെമ്മരിയാടുകളായിരുന്നു. അവിടം അമേരിക്കന്‍ സൈന്യം വളഞ്ഞു. തനിക്ക് അങ്ങോട്ട് പ്രവേശനമുണ്ടായിരുന്നില്ല. ധനശേഖരവും മറ്റും മുഴുവന്‍ എവിടേക്കാണ് മാറ്റപ്പെട്ടതെന്ന് അറിയില്ല. സദ്ദാമിനെ പിടികൂടിയ ശേഷം ആ രഹസ്യ അറ ബോംബിട്ട് തകര്‍ത്തതായും പരിഭാഷകന്‍ ഓര്‍ക്കുന്നു.
ആശയവിനിമയ സംവിധാനങ്ങളില്ലാത്ത ഒരു 'സാധാരണ മുറി' ആയിരുന്നു സദ്ദാമിന്റേത്. അതില്‍ ഒരു വാര്‍ഡ്രോബ്, രണ്ട് കിടക്കകള്‍, ഒരു റേഡിയോ, ഒരു വോയ്സ് റെക്കോര്‍ഡര്‍, ഒരു ചെറിയ ടി.വി, കുറച്ച് വസ്ത്രങ്ങള്‍, ഷൂ എന്നിവ ഉണ്ടായിരുന്നു.ഡിഷ്ദാഷ എന്ന പരമ്പരാഗത അറബ് വസ്ത്രം ധരിച്ചിരുന്നതിനാല്‍ സദ്ദാം മിക്കവാറും പ്രാര്‍ത്ഥിക്കുകയായിരുന്നിരിക്കാം. അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് അദ്ദേഹം ഒരു കുഴിയില്‍ ആയിരുന്നു എന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണ്. അവിടെ തുരങ്കം ഉണ്ടായിരുന്നു. പക്ഷേ, അത് വളരെ ഇടുങ്ങിയതായിരുന്നു. ആ സമയത്ത് പ്രസിഡന്റ് ദുര്‍ബ്ബലനും. അതിനാല്‍ ഹുസൈന് തുരങ്കത്തിനുള്ളില്‍ കയറാന്‍ കഴിയുമായിരുന്നില്ല, ദ്വിഭാഷി കൂട്ടിച്ചേര്‍ത്തു.
അറസ്റ്റിലാകുമ്പോള്‍ സദ്ദാം ഹുസൈന്‍ ഏറെക്കുറെ അബോധാവസ്ഥയിലായിരുന്നു. എന്താണ് പറയുന്നതെന്നോ എന്താണ് സംഭവിക്കുന്നതെന്നോ മനസ്സിലാക്കുന്നതായി തനിക്കു തോന്നിയില്ലെന്നും പരിഭാഷകന്‍ പറഞ്ഞു. 2003 ഡിസംബര്‍ 13 നാണ് സദ്ദാമിനെ പിടികൂടുന്നത്. വധശിക്ഷ നടപ്പാക്കിയത് 30 -ാം തീയതിയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.