വെല്ലിംഗ്ടണ്‍: ഒമിക്രോണ്‍ ആശങ്കകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ഇടയില്‍ പുതുവര്‍ഷത്തെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യങ്ങളായ ടോംഗ, സമാവോ, കിരിബാത്തി ദ്വീപുകളിലാണ് 2022 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസിലന്‍ഡിലും പുതുവര്‍ഷം എത്തി.
ന്യൂസിലന്‍ഡിലെ ഓക് ലന്‍ഡാണ് പുതുവര്‍ഷമെത്തിയ ലോകത്തിലെ ആദ്യ നഗരം. ഇന്ത്യന്‍ സമയം നാലരയോടെയാണ് ഓക് ലന്‍ഡ് പുതുവര്‍ഷത്തിലേക്കു ചുവടുവെച്ചത്. സ്‌കൈ ടവറിനും ഹാര്‍ബര്‍ ബ്രിഡ്ജിനും മുകളില്‍ കരിമരുന്ന് പ്രയോഗങ്ങളോടെ ആഹ്ലാദത്തിമിര്‍പ്പിലാണ് ഓക് ലന്‍ഡിലെ ജനങ്ങള്‍ പുതുവര്‍ഷത്തെ വരവേറ്റത്. ന്യൂസിലന്‍ഡിന് പിന്നാലെ സിഡ്നിയും ഹൊബാര്‍ട്ടും ഉള്‍പ്പെടെയുള്ള ഓസ്ട്രേലിയന്‍ നഗരങ്ങളിലും ഉടനെ പുതുവല്‍സരമെത്തും. ഇവിടെ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ടൈം സോണുകളിലെ വ്യത്യാസം കാരണം ലോകത്തിന്റെ പല കോണുകളിലും പല സമയത്താണ് പുതുവര്‍ഷം പിറക്കുന്നത്.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതി നിലനില്‍ക്കുന്നതിനാല്‍ പല രാജ്യങ്ങളിലും കര്‍ശന നിയന്ത്രണങ്ങളാണ് പുതുവത്സരാഘോഷത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
2022നെ ആദ്യം എതിരേറ്റത് മൂന്നു രാജ്യങ്ങളായിരുന്നു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.25 ആയപ്പോഴേക്കും ദക്ഷിണ പസിഫിക്കില്‍ 2022-ന്റെ പൊന്‍പുലരി തെളിഞ്ഞിരുന്നു. ഇതോടെ ലോകം പുതുവത്സരാഘോഷങ്ങളും ആരംഭിച്ചു. വലിയ ആഘോഷ പരിപരിപാടികളോടെയും വെടിക്കെട്ടോടെയും ന്യൂസിലന്‍ഡും പുതുവര്‍ഷത്തെ വരവേറ്റു. തുടര്‍ന്ന് ഓസ്ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് പുതുവത്സരം ആഘോഷിക്കുന്നത്. ഏറ്റവും ഒടുവിലാണ് മധ്യ പസഫിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ബേക്കേഴ്സ് ദ്വീപില്‍ പുതുവര്‍ഷം എത്തുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.