ട്രംപ് അനുകൂലികൾ പല സ്ഥലങ്ങളിലും അക്രമാസക്തരാകാൻ സാധ്യത

ട്രംപ് അനുകൂലികൾ പല സ്ഥലങ്ങളിലും അക്രമാസക്തരാകാൻ സാധ്യത

ന്യൂയോർക്ക് : അമേരിക്കയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ തെരുവിലിറങ്ങി ഡൊണാള്‍ഡ്  ട്രംപിനെ അനുകൂലിക്കുന്നവര്‍. ഇവര്‍ അരിസോണയിലും മിഷിഗണിലും വമ്പന്‍ പ്രക്ഷോഭത്തിലാണ്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കൂട്ടമായി എത്തി വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാനാണ് ഇവരുടെ നീക്കം. ഡിട്രോയിറ്റിലും ഫീനിക്‌സിലും വലിയ പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. ഇവിടെ രണ്ടിടത്തും ട്രംപിന് അനുകൂലമല്ല കാര്യങ്ങള്‍. അതേസമയം ട്രംപ് വിരുദ്ധര്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടും തെരുവിലുണ്ട്. വന്‍ സുരക്ഷയിലാണ് പല വോട്ടെണ്ണല്‍ കേന്ദ്രവുമുള്ളത്. ഏത് സമയവും അക്രമം ഉണ്ടാവാമെന്നാണ് വിലയിരുത്തല്‍.

അതേസമയം തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന ട്രംപിന്റെ വാദവും ഇവരെ തെരുവിലിറക്കുന്നതിന് കാരണമായിരിക്കുകയാണ്. ഡിട്രോയിറ്റില്‍ വോട്ടെണ്ണല്‍ അവസാനിപ്പിക്ക്, ഇത് കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ട്രംപ് അനുകൂലികള്‍ ഉയര്‍ത്തിയത്. ഫിനിക്‌സിലും സമാനമായ മുദ്രാവാക്യം വിളികളാണ് ഉയര്‍ന്നത്. വോട്ടിംഗിലും ബാലറ്റ് എണ്ണുന്നതിലും കൃത്രിമം കാണിച്ചെന്നാണ് ട്രംപ് ആരോപിക്കുന്നത്. ഇതിന് യാതൊരു തെളിവുമില്ല. മെയില്‍ ഇന്‍ വോട്ടുകളെ കുറിച്ചാണ് ട്രംപിന്റെ പരാതി വിവിധ സംസ്ഥാനങ്ങളില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി കോടതിയെ സമീപിച്ചിട്ടുണ്ട്. ഒന്നുകില്‍ വീണ്ടും വോട്ടെണ്ണുക അല്ലെങ്കില്‍ അസാധുവായി പ്രഖ്യാപിക്കുക എന്നതാണ് ട്രംപിന്റെ ആവശ്യം.

ഫീനിക്‌സിലെ മരിക്കോപ്പ കൗണ്ടി ഇലക്ഷന്‍ സെന്ററിലാണ് പ്രക്ഷോഭകര്‍ ട്രംപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയത്. ഫോക്‌സ് ന്യൂസിനും തെറിവിളിയുണ്ടായിരുന്നു. നേരത്തെ അരിസോണയിലെ ജോ ബൈഡന്റെ ജയം ആദ്യം പുറത്തുവിട്ടത് ഫോക്‌സ് ന്യൂസായിരുന്നു. അരിസോണയില്‍ നിന്നുള്ള റിപബ്ലിക്കനും ട്രംപിന്റെ കടുത്ത അനുയായിയുമായ പോള്‍ ഗോസറും പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്നു. നമ്മള്‍ ഈ തെരഞ്ഞെടുപ്പിനെ തട്ടിയെടുക്കാന്‍ അനുവദിക്കില്ല, അതില്‍ മറിച്ചൊരു ചോദ്യവുമില്ല എന്നാണ് ഗോസര്‍ ഇവരോട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.