പേപ്പര്‍ രഹിത, പരിസ്ഥിതി സൗഹൃദ കോടതി; കേരള ഹൈക്കോടതിയില്‍ ഇനി മുതല്‍ ഇ-ഫയലിംങ്

പേപ്പര്‍ രഹിത, പരിസ്ഥിതി സൗഹൃദ കോടതി; കേരള ഹൈക്കോടതിയില്‍ ഇനി മുതല്‍ ഇ-ഫയലിംങ്

കൊച്ചി: കേരള ഹൈക്കോടതിയില്‍ കേസ് ഫയലിംഗ് പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറി. ഇ-ഫയലിംങ് ഇന്നു മുതലാണ് നടപ്പില്‍ വന്നത്. ഇതോടെ ഹൈക്കോടതി രജിസ്ട്രിയില്‍ നേരിട്ട് ഹര്‍ജികള്‍ സമര്‍പ്പിക്കുന്ന പരമ്പരാഗത രീതി ഇല്ലാതാകും. പേപ്പര്‍ രഹിത, പരിസ്ഥിതി സൗഹൃദ കോടതികളെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നടപടി. ഇനി മുതല്‍ ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് ഹര്‍ജികളും അനുബന്ധ രേഖകളും സമര്‍പ്പിക്കേണ്ടത്. അടുത്ത ഘട്ടത്തില്‍ കീഴ്ക്കോടതികളിലും ഇ-ഫയലിംങ് സംവിധാനം നടപ്പിലാക്കും.
ഹൈക്കോടതിയില്‍ ഇ-ഫയലിംങ് സംവിധാനം വരുന്നത് സംസ്ഥാനത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 'കടലാസ് രഹിത കോടതി മുറി'കളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകായിരുന്നു മുഖ്യമന്ത്രി. കടലാസ് രഹിത കോടതി എന്ന ആശയം നീതിന്യായ സംവിധാനത്തിന്റെ കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കും.

കേരളം ഈ നടപടിയിലൂടെ രാജ്യത്തിന് മാതൃകയായതു പോലെ എല്ലാ സംസ്ഥാനങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാതൃകയാവുകയാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഇ-സംവിധാനം നടപ്പിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം ഇന്നു മുതല്‍ നിലവില്‍ വന്നു. വകുപ്പിലെ 716 ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം സജ്ജമാക്കി കഴിഞ്ഞതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

സമ്പൂര്‍ണ ഇ-ഓഫീസ് പ്രഖ്യാപനം തിരുവനന്തപുരത്ത് പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ഓഫീസില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.