ഹോട്ടലുകളില്‍ നിന്ന് കിട്ടുന്ന അതേ രുചിയില്‍ വീട്ടിലും പനീര്‍ ബട്ടര്‍ മസാല ഉണ്ടാക്കാം

ഹോട്ടലുകളില്‍ നിന്ന് കിട്ടുന്ന അതേ രുചിയില്‍ വീട്ടിലും പനീര്‍ ബട്ടര്‍ മസാല ഉണ്ടാക്കാം

പനീര്‍ കൊണ്ട് ധാരാളം വിഭവങ്ങള്‍ നമ്മള്‍ തയ്യാറാക്കാറുണ്ട്. അതിലൊന്നാണ് പനീര്‍ ബട്ടര്‍ മസാല. ഹോട്ടലുകളില്‍ നിന്ന് കിട്ടുന്ന അതേ രുചിയോടെ വീട്ടിലും പനീര്‍ ബട്ടര്‍ മസാല തയ്യാറാക്കാവുന്നതാണ്. റൊട്ടി, ചപ്പാത്തി, പത്തിരി എന്നിവയ്ക്കൊപ്പം മികച്ച കോമ്പിനേഷന്‍ കൂടിയാണിത്. ഇനി എങ്ങനെയാണ് പനീര്‍ ബട്ടര്‍ മസാല ഉണ്ടാക്കുന്നതെന്ന് നോക്കാം...
വേണ്ട ചേരുവകള്‍...
പനീര്‍ 1 പാക്കറ്റ്
ഏലയ്ക്ക 2 എണ്ണം
ബേ ലീഫ് 1 എണ്ണം
ഗ്രാമ്പു 2 എണ്ണം
സവാള 2 എണ്ണം (വലുത്)
തക്കാളി 2 എണ്ണം
ഗരം മസാല 1 ടീസ്പൂണ്‍
മുളക് പൊടി 1 ടീസ്പൂണ്‍
ചില്ലി സോസ് 3 ടീസ്പൂണ്‍
കസൂരി മേത്തി 1 ടീസ്പൂണ്‍
ഫ്രഷ് ക്രീം 2 ടീസ്പൂണ്‍
വെണ്ണ 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം...
കടായിയില്‍ എണ്ണ ചൂടാവുമ്പോള്‍ ഏലയ്ക്കായ, ഗ്രാമ്പൂ, ബേ ലീഫ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം സവാള ചെറുതായി അരിഞ്ഞത് ചേര്‍ക്കുക. ഗോള്‍ഡന്‍ കളര്‍ ആകുമ്പോള്‍ തക്കാളി ചേര്‍ക്കുക. എണ്ണ തെളിയുന്നതുവരെ വഴറ്റിയതിനു ശേഷം ഗരം മസാലയും മുളകു പൊടിയും ചേര്‍ത്ത് നന്നായി വഴറ്റുക.

പൊടികളുടെ പച്ച മണം മാറി കഴിയുമ്പോള്‍ ഇറക്കിവയ്ക്കുക. തണുത്തതിനു ശേഷം മിക്‌സിയിലിട്ട് ഈ കൂട്ട് വെള്ളം ചേര്‍ത്തു അരച്ചെടുക്കുക. അതേ കടായിയില്‍ വീണ്ടും ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ശേഷം ഈ കൂട്ട് നന്നായി വഴറ്റിയെടുക്കുക. എണ്ണ തെളിഞ്ഞു വന്നതിനു ശേഷം ആവശ്യത്തിനു വെള്ളം ചേര്‍ക്കുക.

തിളച്ചു വന്നതിനുശേഷം പനീര്‍ ചെറിയ ചെറിയ കഷ്ണങ്ങളാക്കി അതിലേക്ക് മിക്‌സ് ചെയ്യാം. പിന്നെ തിളപ്പിച്ച എണ്ണ മുകളില്‍ തെളിഞ്ഞു വരുമ്പോള്‍ ഇറക്കി വയ്ക്കാം. ശേഷം നമുക്ക് ഫ്രഷ് ക്രീം അതില്‍ ചേര്‍ക്കുക കൂടാതെ ചില്ലിസോസും ബട്ടറും ചേര്‍ക്കാം.

ഇനി നിങ്ങളുടെ കയ്യില്‍ ഫ്രഷ് ക്രീം ഇല്ല എന്നുണ്ടെങ്കില്‍ കുറച്ച് പാലില്‍ ഒരു ടീസ്പൂണ്‍ കോണ്‍ഫ്‌ളവര്‍ ചേര്‍ത്ത് തിളപ്പിച്ചെടുക്കുക. അത് ലേശം കുറുകി വന്നാല്‍ മാറ്റിവച്ച് ഫ്രഷ് ക്രിമിന് പകരം ഉപയോഗിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.