കൊറോണയും ഫ്ളുവും ഒരുമിച്ച് ചേരുന്ന പുതിയ രോഗം; ഇസ്രായേലില്‍ ആദ്യമായി ഫ്ളൊറോണ സ്ഥിരീകരിച്ചു

കൊറോണയും ഫ്ളുവും ഒരുമിച്ച് ചേരുന്ന പുതിയ രോഗം; ഇസ്രായേലില്‍ ആദ്യമായി ഫ്ളൊറോണ സ്ഥിരീകരിച്ചു

കൊറോണയും ഇന്‍ഫ്ളുവന്‍സയും ഒരുമിച്ച് വരുന്ന ഒരുമിച്ച് വരുന്ന രോഗാവസ്ഥയാണിത്

ടെല്‍ അവീവ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടര്‍ന്നുപിടിക്കുന്നതിന്റെ ഭീതിയിലാണ് ലോകം. ഇതിന് പിന്നാലെ പുതിയ ആശങ്ക സൃഷ്ടിച്ച് ഫ്ളൊറോണ എന്ന രോഗവും റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിലാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണയും ഇന്‍ഫ്ളുവന്‍സയും ഒരുമിച്ച് വരുന്ന രോഗാവസ്ഥയാണിത്. 30 വയസുള്ള ഗര്‍ഭിണിക്കാണ് രോഗം കണ്ടെത്തിയത്.

പ്രസവത്തിനായി ആശുപത്രിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധന ഫലം ലഭിച്ചപ്പോള്‍ കൊറോണയും ഇന്‍ഫ്ളുവന്‍സയും പോസറ്റീവായിരുന്നു. ഇവര്‍ക്ക് രോഗം മാറിയെന്നും ആശുപത്രി വിട്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുവതി കോവിഡ് വാക്‌സീന്‍ സ്വീകരിച്ചിട്ടില്ലെന്നാണ് ഇസ്രയേലി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുകയാണെന്നും വകുപ്പ്തല ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടു വൈറസുകളും ഒരു രോഗിയില്‍ കണ്ടെത്തുന്നത് അപൂര്‍വമാണ്. ഇസ്രായേലില്‍ ഇന്‍ഫ്ളുവന്‍സ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച മാത്രം 1849 കേസാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച 5,000 പുതിയ കേസുകള്‍ കണ്ടെത്തി. അതേ സമയം കോവിഡിനെതിരെയുള്ള നാലാമത്തെ ഡോസ് വാക്സിനുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.