വത്തിക്കാന്‍ സിറ്റി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ദൈവത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഫ്രാന്‍സിസ് പാപ്പ. പുതുവത്സര ദിനത്തിലാണ് മാര്‍പാപ്പയുടെ സന്ദേശം. മാതൃത്വത്തിന്റെയും സ്ത്രീകളുടെയും മഹത്വത്തെ ഉള്‍ക്കൊണ്ടാണ് മാര്‍പാപ്പ തന്റെ പുതുവത്സര സന്ദേശം നല്‍കിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും മാര്‍പാപ്പ ആഹ്വാനം ചെയ്തു.
പരിശുദ്ധ മാതാവിന്റെ മഹത്വത്തെ പരാമര്‍ശിച്ച അദ്ദേഹം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കുര്‍ബാനയും നടത്തി. അമ്മമാര്‍ മക്കള്‍ക്കു വേണ്ടി ജീവന്‍ നല്‍കുകയും സ്ത്രീകള്‍ ലോകത്തെ സൂക്ഷിക്കുകയും ചെയ്യുന്നവരാണ്. അമ്മമാരെ പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളെ സംരക്ഷിക്കുന്നതിനും നമുക്ക് പരിശ്രമിക്കാം-ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ എത്രമാത്രം അതിക്രമങ്ങള്‍ നടക്കുന്നു, മതി, ഒരു സ്ത്രീയെ വേദനിപ്പിക്കുന്നത് ഒരു സ്ത്രീയില്‍ നിന്ന് മനുഷ്യത്വം സ്വീകരിച്ച ദൈവത്തെ അപമാനിക്കലാണ്-മാര്‍പാപ്പ വ്യക്തമാക്കി.
ഗാര്‍ഹിക പീഡനത്തിനെതിരെ ഫ്രാന്‍സിസ് പാപ്പ മുന്‍പും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ലോക സമാധാനം ആഗ്രഹിച്ച് മാര്‍പാപ്പ കഴിഞ്ഞ മാസം നടത്തിയ പ്രസംഗം ഏറെ പ്രസക്തമാണ്. രാഷ്ട്രങ്ങള്‍ ആയുധങ്ങള്‍ക്കായി ചെലവഴിക്കുന്ന പണം വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കണമെന്നായിരുന്നു മാര്‍പാപ്പയുടെ നിര്‍ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.