യുഎഇ ഡ്രൈവിംഗ് ലൈസന്‍സ്: ഗോള്‍ഡന്‍ വിസക്കാർക്ക് ക്ലാസുകളുടെ ആവശ്യമില്ലെന്ന് ദുബായ് ആ‍ർടിഎ

യുഎഇ ഡ്രൈവിംഗ് ലൈസന്‍സ്: ഗോള്‍ഡന്‍ വിസക്കാർക്ക് ക്ലാസുകളുടെ ആവശ്യമില്ലെന്ന് ദുബായ് ആ‍ർടിഎ

ദുബായ്: ഗോള്‍ഡന്‍ വിസയുളളവർക്ക് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ ഇളവ് പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റി. ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ ക്ലാസുകള്‍ ആവശ്യമില്ലെന്നാണ് ആ‍ർടിഎ അറിയിച്ചിരിക്കുന്നത്.

ഏത് രാജ്യത്തെ പൗരനാണോ, ആ രാജ്യത്തെ അംഗീകൃത ഡ്രൈവിങ് ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ അത് ഹാജരാക്കി നോളജ് ടെസ്റ്റും റോഡ് ടെസ്റ്റുകളും പാസായാല്‍ ലൈസന്‍സ് ലഭിക്കും, ആർടിഎ ട്വീറ്റ് വ്യക്തമാക്കുന്നു.

ഗോള്‍ഡന്‍ വിസയുളളവർ എമിറേറ്റ്സ് ഐഡി കോപ്പിയും നേരത്തെയുളള സാധുതയുളള ഡ്രൈവിംഗ് ലൈസന്‍സിന്‍റെ കോപ്പിയും നല്‍കണം. തുടർന്ന് നോളജ് ടെസ്റ്റും റോഡ് ടെസ്റ്റുകളും പാസായാല്‍ ലൈസന്‍സ് സ്വന്തമാക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.