അബുദബി ബിഗ് ടിക്കറ്റില്‍ 50 കോടി രൂപ സമ്മാനമടിച്ചത് മലപ്പുറത്തുകാരന്

അബുദബി ബിഗ് ടിക്കറ്റില്‍ 50 കോടി രൂപ സമ്മാനമടിച്ചത് മലപ്പുറത്തുകാരന്

അബുദബി: അബുദബിയില്‍ നടന്ന ബിഗ് ടിക്കറ്റ് റാഫിള്‍ ഡ്രോയില്‍ 25 ദശലക്ഷം ദിർഹത്തിന്‍റെ സമ്മാനമടിച്ചത് മലപ്പുറത്തുകാരന്. എമിറേറ്റില്‍ തന്നെ ഡ്രൈവറായി ജോലി ചെയ്യുന്ന ഹരിദാസന്‍ മൂത്താട്ടില്‍ വാസുണ്ണിയാണ് സമ്മാനാർഹമായ 235 സീരീസിലെ ടിക്കറ്റ് എടുത്തത്. വിശ്വസിക്കാനാവുന്നില്ലെന്നാണ് സമ്മാനമടിച്ചതറിഞ്ഞുളള അദ്ദേഹത്തിന്‍റെ പ്രതികരണം. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇതെന്നും അദ്ദേഹം പറഞ്ഞു. 10 പേർ ചേർന്നാണ് ടിക്കറ്റെടുത്തത്. ഡിസംബർ 30 നാണ് ടിക്കറ്റെടുത്തത്. രണ്ടാം സമ്മാനമായ 2 ദശലക്ഷം ദിർഹം സമ്മാനം കിട്ടിയതും മലയാളിക്കാണ്. അശ്വിന്‍ അരവിന്ദാക്ഷന്‍ ഡിസംബർ 16 ന് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.