ആശങ്ക പടർത്തി ആന്ധ്രയിലെ സ്കൂളുകൾ

ആശങ്ക പടർത്തി ആന്ധ്രയിലെ സ്കൂളുകൾ

അമരാവതി: ആന്ധ്രാപ്രേദേശിൽ സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ്. നീണ്ട കാലത്തിന് ശേഷം സ്‌കൂള്‍ തുറന്ന് 3 ദിവസത്തിനുള്ളിലാണ് 262 വിദ്യാര്‍ഥികള്‍ക്കും 160 അധ്യാപകര്‍ക്കും കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇത് വലിയ ആശങ്കയാണ് ജനങ്ങളിൽ ഉളവാക്കിയിരിക്കുന്നത്.

തിങ്കളാഴ്ചയാണ് 9, 10 ക്ലാസുകളില്‍ അധ്യയനം തുടങ്ങിയത്. 3.93 ലക്ഷം വിദ്യാര്‍ഥികളും 99,000 അധ്യാപകരുമാണ് കഴിഞ്ഞ ദിവസം സ്‌കൂളുകളില്‍ എത്തിയത്. ഇതില്‍ 262 വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് പോസിറ്റീവായത്. നൂറിലധികം അധ്യാപകരും വൈറസ് ബാധിതരായി.

എന്നാല്‍ സ്‌കൂളിലെത്തിയവരില്‍ 0.1 ശതമാനത്തിനു മാത്രമാണ് കോവിഡ് എന്നതിനാല്‍ പരിഭ്രാന്തിക്ക് കാരണമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം, പഞ്ചാബില്‍ ഈ മാസം 16ന് കോളജുകളും സര്‍വകലാശാലകളും തുറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.