ഹാപ്പിനെസ് സെന്‍ററില്‍ മിന്നല്‍ പരിശോധന നടത്തി അബുദബി പോലീസ്

ഹാപ്പിനെസ് സെന്‍ററില്‍ മിന്നല്‍ പരിശോധന നടത്തി അബുദബി പോലീസ്

അബുദബി: എമിറേറ്റിലെ ഹാപ്പിനെസ് സെന്‍ററുകളില്‍ അബുദബി പോലീസ് മിന്നല്‍ പരിശോധന ന‍ടത്തി. സേവനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു പരിശോധന. അബുദബി പോലീസ് ഡയറക്ടർ ജനറല്‍ മേജർ ജനറല്‍ മക്തൂം അലി അല്‍ ഷെരീഫിയാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

കേന്ദ്രത്തിലെത്തുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന രീതിയില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളെ നേരില്‍ കണ്ട് സേവനങ്ങളിലെ തൃപ്തിയെ കുറിച്ച് ചോദിച്ചറിയുകയും അവരുടെ അഭിപ്രായങ്ങള്‍ തേടുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.