നവജാത ശിശുക്കളുടെ പല പ്രവര്‍ത്തികളും അദ്ഭുതം ഉളവാക്കുന്നവയാണ്. അവരുടെ ചില തിരിച്ചറിവുകള്‍, പെരുമാറ്റങ്ങള്‍ എല്ലാം തന്നെ ഏറെ അദ്ഭുതം നിറയ്ക്കുന്ന ഒന്നാണ്. പലതും പ്രകൃതിയായി കനിഞ്ഞ് അനുഗ്രഹിക്കുന്നതു തന്നെയാണ്. അമ്മയെ തിരിച്ചറിയാനുള്ള കഴിവ്, മുലപ്പാല്‍ ആരും പഠിപ്പിയ്ക്കാതെ തന്നെ കുടിയ്ക്കുന്നത് എല്ലാം കുഞ്ഞുങ്ങള്‍ നല്‍കുന്ന ഏറെ കൗതുകവും ജിജ്ഞാസയും തരുന്ന കാഴ്ചകളാണ്. ഇതു പോലെ ഒന്നാണ് കുഞ്ഞുങ്ങള്‍ കൈമുഷ്ടി ചുരുട്ടിപ്പിടിയ്ക്കുന്നത്. നവജാത ശിശുക്കള്‍ മുഷ്ടി ചുരുട്ടിപ്പിടിയ്ക്കുന്നത് എന്തിനെന്ന് നാം പലപ്പോഴും ചിന്തിച്ചിട്ടുണ്ടാവും.
കുഞ്ഞുങ്ങള്‍ ഇത്തരത്തില്‍ മുഷ്ടി ചുരുട്ടുന്നതിന് പ്രകൃതിവാസന എന്നതാണ് ഒരു കാര്യം. ഇതിന് പാല്‍മര്‍ ഗ്രാസ്പ് റിഫ്ളെക്സ് എന്നതും പറയാറുണ്ട്. അതായത് കൈകള്‍ തനിയേയോ മറ്റേതെങ്കിലും വസ്തു വച്ചു കൊടുത്താലോ ഉള്ള മുറുകെ പിടിയ്ക്കാനുള്ള വാസന. പാലൂട്ടുമ്പോഴും കൈകള്‍ മുറുകെപ്പിടിയ്ക്കുന്ന ശീലം കുഞ്ഞുങ്ങള്‍ക്കുണ്ട്.
കൈകള്‍ നാം ബലം പിടിച്ചു നിവര്‍ത്തിയാലും ഇത് വീണ്ടും ഇവര്‍ ചുരുട്ടിപ്പിടിയ്ക്കും. കുഞ്ഞ് ജനിച്ച് ആദ്യ കുറച്ചു മാസങ്ങള്‍ ഇതേ രീതിയില്‍ തന്നെയായിരിക്കും അവരുടെ കൈകളുടെ സ്വാഭാവിക പിടുത്തം. ഇടയ്ക്ക് കൈ നിവര്‍ത്തിയാലും ഇത് സ്വാഭാവിമായി ചുരുട്ടി പിടിയ്ക്കും.
അംമ്നിയോട്ടിക് ബാന്റ് സിന്‍ഡ്രോം
മറ്റൊരു അപകടം കൂടി കുഞ്ഞ് ഇതേ രീതിയില്‍ മുഷ്ടി ചുരുട്ടിപ്പിടിച്ചില്ലെങ്കില്‍ സംഭവിയ്ക്കുന്ന ഒന്നാണ്. അംമ്നിയോട്ടിക് ബാന്റ് സിന്‍ഡ്രോം എന്നാണ് ഇത് അറിയപ്പെടുന്നത്. നഖം വഴിയോ വിരലിന്റെ അഗ്രഭാഗം വഴിയോ അംമ്നിയോട്ടിക് സഞ്ചിയിലെ ചെറിയ നാരുകള്‍ ഒഴുകി നടക്കുന്നു. ഇത് കുഞ്ഞിന്റെ കൈ വിരലുകളിലോ, കാലിലോ ചുറ്റിപ്പിടിയ്ക്കാന്‍ സാധ്യതയുണ്ട്. ഇത് കുഞ്ഞിന് കാര്യമായ മുറിവുണ്ടാക്കുന്നു. ചില ഘട്ടങ്ങളില്‍ ഈ ഭാഗം മുറിഞ്ഞു പോകുന്നതിലേയ്ക്കു വരെ വഴിയൊരുക്കാം. ഇതിനുളള പ്രകൃതിയുടെ കരുതല്‍ കൂടിയാണ് ഈ മുഷ്ടി ചുരുട്ടല്‍.
സുരക്ഷ
കുഞ്ഞ് ഗര്‍ഭപാത്രത്തിലാണെങ്കിലും ഇതു തന്നെയാകും അവസ്ഥയെന്ന് പറയാം. അമ്മയുടെ സുരക്ഷയ്ക്കും സ്വയം കരുതലിനുമായുള്ള വഴിയായി ഇതിനെ കാണാം. അമ്മയുടേയും സ്വയമേയുമുള്ള കരുതല്‍ എന്ന് ഇതിനെ വിശേഷിപ്പിയ്ക്കാം. അംമ്നിയോട്ടിക് സഞ്ചി ഏറെ സുതാര്യമാണ്. ഇതിലുണ്ടാകുന്ന മുറിവുകള്‍ സ്രവം പുറത്തു പോകുന്നതിനും ഇതിലൂടെ മാസം തികയാത്ത പ്രസവം പോലെയുള്ള അവസ്ഥകള്‍ക്കും സാധ്യതയുണ്ടാക്കുന്നു.
മാത്രമല്ല കുഞ്ഞു വിരലുകളിലും നഖങ്ങളുണ്ടാകും. ഈ നഖങ്ങള്‍ വിരലുകള്‍ നീട്ടിപ്പിടിയ്ക്കുമ്പോള്‍ അമ്മയുടെ ഗര്‍ഭപാത്രത്തിലും അംമ്നിയോട്ടിക് സഞ്ചിയിലും പോറലും കീറലുമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ ഈ ചുരുട്ടിപ്പിടി സഹായിക്കും.
സാധാരണ ഗതിയില്‍ മൂന്നു മുതല്‍ നാലു മാസം വരെയുളള കാലഘട്ടത്തില്‍ ഇവര്‍ മുഷ്ടി നിവര്‍ത്താന്‍ ആരംഭിയ്ക്കും. കുഞ്ഞിന്റെ നാഡീവ്യൂഹം വളര്‍ച്ച പ്രാപിയ്ക്കുന്നുവെന്നതിന്റെ സൂചനയാണിത്. കയ്യില്‍ കിട്ടുന്ന വസ്തുക്കള്‍ പിടിയ്ക്കാനും താഴെയിടാനും ഇവര്‍ക്കാകും. എന്നാല്‍ 6-7 മാസങ്ങള്‍ ആയിട്ടും കുഞ്ഞ് മുഷ്ടി ഇതേ രീതിയില്‍ ചുരുട്ടിപ്പിടിയ്ക്കുകയാണെങ്കില്‍, വസ്തുക്കള്‍ എടുക്കുന്നില്ലെങ്കില്‍ ഡോക്ടറെ കാണിയ്ക്കന്നതാണ് നല്ലത്. ഇത് ചിലപ്പോള്‍ സെറിബ്രല്‍ പാല്‍സി പോലുള്ള നാഡീ സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടുമാകാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.