ശ്രീകണ്ഠപുരത്ത് പള്ളിക്ക് നേരെ ആക്രമണം; സെമിത്തേരിയിലെ 12 കുരിശുകള്‍ അജ്ഞാത സംഘം തകര്‍ത്തു

ശ്രീകണ്ഠപുരത്ത് പള്ളിക്ക് നേരെ ആക്രമണം; സെമിത്തേരിയിലെ 12 കുരിശുകള്‍ അജ്ഞാത സംഘം തകര്‍ത്തു

കണ്ണൂര്‍:  കോട്ടയം രൂപതയ്ക്കു കീഴിലുള്ള  കണ്ണൂര്‍ ശ്രീകണ്ഠപുരം അലക്‌സ് നഗര്‍ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിലെ കുരിശുകള്‍ അജ്ഞാത സംഘം തകര്‍ത്തു. കല്ലറകളില്‍ സ്ഥാപിച്ച 12 കുരിശുകളാണ് തകര്‍ത്തത്. എട്ട് കുരിശുകള്‍ പിഴുത് മാറ്റുകയും നാലെണ്ണം തകര്‍ക്കപ്പെട്ട നിലയിലുമാണുള്ളത്.

മരത്തിലും ഗ്രാനൈറ്റിലും നിര്‍മ്മിച്ച കുരിശുകളാണ് നശിപ്പിക്കപ്പെട്ടത്. പുലര്‍ച്ചെ കുര്‍ബാനയ്ക്ക് ശേഷം സെമിത്തേരിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ വിശ്വാസികളാണ് കുരിശുകള്‍ തകര്‍ത്തതായി കണ്ടത്. ഇടവക വികാരി ഫാ. കുര്യന്‍ ചൂഴികുന്നേലിന്റെയും ട്രസ്റ്റിമാരുടെയും പരാതിയില്‍ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തു.

ദേവാലയത്തിന് അടുത്തു തന്നെയാണ് സെമിത്തേരി സ്ഥിതി ചെയ്യുന്നത്. അലക്‌സ് നഗര്‍ ടൗണിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ശ്രീകണ്ഠപുരം സിഐ ഇ.പി സുരേശന്‍, എസ്ഐ സുബീഷ് മോന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.