'സത്യമായിട്ടും അത് ഞാനല്ല, ഭീഷ്മ പര്‍വ്വത്തില്‍ ഞാനില്ല'; അത് ഷെബിന്‍ ബെന്‍സനാണെന്ന് വിനീത് ശ്രീനിവാസന്‍

'സത്യമായിട്ടും അത് ഞാനല്ല, ഭീഷ്മ പര്‍വ്വത്തില്‍ ഞാനില്ല'; അത് ഷെബിന്‍ ബെന്‍സനാണെന്ന് വിനീത് ശ്രീനിവാസന്‍

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിനിമയിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്നുണ്ട്. ചിത്രത്തിലെ ഏബിള്‍ എന്ന കഥാപാത്രത്തിന്റെ ചിത്രമാണ് ഏറ്റവും ഒടുവിലായി പുറത്തു വന്നത്.

പോസ്റ്റര്‍ പുറത്ത് വന്നതിന് ശേഷം ഭീഷ്മ പര്‍വ്വത്തില്‍ വിനീത് ശ്രീനിവാസനും ഉണ്ടോയെന്ന ചര്‍ച്ചയാണ് സമൂഹമാധ്യമങ്ങളില്‍ കൊഴുക്കുന്നത്. കാരണം, വിനീതുമായി ഏറെ സാമ്യമുള്ള ഫോട്ടോയാണ് ഏബിളിന്റേതായി പുറത്തു വന്നത്. ചര്‍ച്ചകള്‍ സജീവമായതോടെ ഇത് താനല്ലെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.

'സത്യമായിട്ടും ഇത് ഞാനല്ല, ഇത് ഷെബിന്‍ ബെന്‍സണ്‍' എന്നാണ് വിനീത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഏബിളിന്റെ പോസ്റ്ററും വിനീത് പങ്കുവെച്ചിട്ടുണ്ട്.

ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടനാണ് ഷെബിന്‍. ഭീഷ്മ പര്‍വ്വത്തില്‍ ഏബിള്‍ എന്ന കഥാപാത്രമാണ് ഷെബിന്‍ അവതരിപ്പിക്കുന്നത്. വര്‍ഷം, ഇയ്യോബിന്റെ പുസ്തകം, ചിറകൊടിഞ്ഞ കിനാവുകള്‍, ഇടി, കാറ്റ്, മോഹന്‍ലാല്‍, വൈറസ്, സുമേഷ് ആന്‍ഡ് രമേഷ് തുടങ്ങിയ സിനിമകളില്‍ ഷെബിന്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.