തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യനാഥിനും എതിരേ മുദ്രാവാക്യങ്ങള്‍ എഴുതിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം പട്ടത്തു നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഉത്തര്‍പ്രദേശ് രജിസ്ട്രേഷനിലുള്ള കാര്‍ ആണിത്. ഞായറാഴ്ച വൈകിട്ടോടെയാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
ആര്‍എസ്എസിനെ വിമര്‍ശിച്ചും കര്‍ഷക സമരത്തെ അനുകൂലിച്ചുമുള്ള മുദ്രാവാക്യങ്ങളും വാഹനത്തില്‍ എഴുതിയിരുന്നു. കറുത്ത മഷി കൊണ്ട് കാറിന് ചുറ്റും വലിയ അക്ഷരത്തിലാണ് ഇവ എഴുതിയിരിക്കുന്നത്. വാഹനത്തിന്റെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. സംഭവസ്ഥലത്തു നിന്ന് ഇയാള്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇയാളെ കണ്ടെത്താന്‍ പൊലീസ് നഗരത്തില്‍ തിരച്ചില്‍ ആരംഭിച്ചു.
ഡ്രൈവര്‍ യുപി സ്വദേശിയാണെന്നാണ് സൂചന. കാര്‍ എആര്‍ ക്യാമ്പിലേക്ക് മാറ്റി. ബോംബ് സ്‌ക്വാഡ് അടക്കമെത്തി കാര്‍ വിശദമായി പരിശോധിച്ചു. അസ്വഭാവികമായി ഒന്നും കാറില്‍ നിന്ന് കണ്ടെത്തിയിട്ടില്ല. രത്തന്‍ സിങ് എന്നയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. അതേസമയം ഇയാള്‍ തന്നെയാണോ കാര്‍ ഓടിച്ച് വന്നതെന്ന് വ്യക്തമല്ല. ഒരു മാനസിക രോഗിയെ പോലെയാണ് ഇയാള്‍ പെരുമാറിയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.