ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് കേപ്ടൗണില്‍ ഇന്നാരംഭിക്കും

 ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് കേപ്ടൗണില്‍ ഇന്നാരംഭിക്കും

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് ഇന്ന് കേപ്ടൗണില്‍ നടക്കും. ഇരുടീമും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിനാണ് തുടക്കം കുറിക്കുന്നത്. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.30നാണ് മത്സരം. പരമ്പരയില്‍ ഓരോ മത്സരം വീതം ജയിച്ച് ഇരുടീമും സമനിലപാലിക്കുന്നതിനാല്‍ കേപ്ടൗണ്‍ ശക്തമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കും. രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ നിന്നും രണ്ടു മാറ്റങ്ങള്‍ ഇന്ത്യന്‍ നിരയില്‍ ഉറപ്പാണ്.

പരിക്കു കാരണം കഴിഞ്ഞ ടെസ്റ്റ് നഷ്ടമായ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്ലി ടീമില്‍ തിരിച്ചെത്തും. ഇതോടെ ഹനുമാ വിഹാരിക്ക് പുറത്തു പോവേണ്ടി വരും. അതേസമയം, രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ യുവ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിന് മൂന്നാം ടെസ്റ്റില്‍ കളിച്ചേക്കില്ല.

സിറാജിനു പകരം ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ എന്നിവരിലൊളായിരിക്കും ടീമിലേക്കു വരുക. ഉമേഷിനായിരിക്കും മുന്‍തൂക്കമെന്നാണ് സൂചനകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.