വാരാന്ത്യ അവധി മാറ്റം, ഞായറാഴ്ചകളില്‍ അല്‍ മക്തൂം പാലത്തിലെ ടോള്‍ ഒഴിവാക്കി

വാരാന്ത്യ അവധി മാറ്റം, ഞായറാഴ്ചകളില്‍ അല്‍ മക്തൂം പാലത്തിലെ ടോള്‍ ഒഴിവാക്കി

ദുബായ്: പുതിയ വാരാന്ത്യ അവധിയിലേക്ക് രാജ്യം മാറിയതോടെ ദുബായിലെ അല്‍ മക്തൂം പാലത്തില്‍ സാലിക് ടോള്‍ ഞായറാഴ്ച ഈടാക്കില്ലെന്ന് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്ച സാലിക്ക് ഉണ്ടാകും. ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുന്ന സമയവും മാറ്റിയിട്ടുണ്ട്. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ രാ​ത്രി പ​ത്ത്​ മു​ത​ൽ പു​ല​ർ​ച്ച ആ​റ്​ വ​രെ​യാ​ണ്​ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അ​ട​ക്കു​ക. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തി​ന്​ അ​ട​ക്കു​ന്ന ബ്രിഡ്ജ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ആ​റി​നാ​ണ്​ തു​റ​ക്കു​ന്ന​ത്. നേ​ര​ത്തെ വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച വ​രെ​യാ​യി​രു​ന്നു അ​ട​ച്ചി​രു​ന്ന​ത്. ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുന്ന സമയത്ത് അല്‍ മക്തൂം പാലത്തില്‍ സാലിക്ക് ടോള്‍ ഈടാക്കില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.