ഭാരതത്തിന്റെ ഭരണഘടനയിലെ അടിസ്ഥാന തത്വങ്ങൾ ഫ്രത്തെല്ലി തുത്തിയിൽ പ്രതിഫലിക്കുന്നു : റിട്ട.ജസ്റ്റിസ് കുര്യൻ ജോസഫ്

ഭാരതത്തിന്റെ ഭരണഘടനയിലെ അടിസ്ഥാന തത്വങ്ങൾ ഫ്രത്തെല്ലി തുത്തിയിൽ  പ്രതിഫലിക്കുന്നു : റിട്ട.ജസ്റ്റിസ് കുര്യൻ ജോസഫ്

കൊച്ചി : വിശ്വസാഹോദര്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ ചാക്രിക ലേഖനം എന്ന് ഫ്രത്തെല്ലി തുത്തി വെബ്ബിനാർ ഉത്‌ഘാടനം നടത്തികൊണ്ട് റിട്ട. സുപ്രീം കോടതി ജഡ്‌ജ്‌ കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു.ഭാരതത്തിന്റെ ഭരണഘടനയിൽ പ്രതിപാദിക്കുന്ന ഭരണഘടനാ മൂല്യങ്ങളായ നീതി , സമത്വം, സ്വാതന്ത്ര്യം , സാഹോദര്യം എന്നിവ തന്നെയാണ് ഫ്രത്തെല്ലി തൂത്തിയിലെ മുഖ്യപ്രതിപാദ്യം എന്ന് അദ്ദേഹം പറഞ്ഞു . ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യർ എല്ലാവർക്കും ഒരേ അന്തസ്സ് തന്നെയാണ് . ‘വസുധൈവ കുടുംബകം’ എന്ന ഭാരതീയ ദർശനം തന്നെയാണ് നമ്മൾ ഇവിടെ ദർശിക്കുന്നത്. മതിലുകൾ കെട്ടുന്നവരാകാതെ വാതിലുകൾ തുറക്കുന്നവരാകുവാൻ ഫ്രാൻസിസ് മാർപ്പാപ്പ തന്റെ ചാക്രിക ലേഖനത്തിലൂടെ ആഹ്വാനം ചെയ്യുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

ഫ്രാൻസിസ് മാർപ്പാപ്പയുടെ മൂന്നാമത് ചാക്രിക ലേഖനമായ ഫ്രത്തെല്ലി തുത്തിയെക്കുറിച്ചു ഗ്ലോബൽ മീഡിയ സെൽ, കത്തോലിക്ക കോൺഗ്രസ് (UAE), ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് തലശേരി, മരിയൻ പത്രം (യു.കെ) ,ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് എന്നിവർ ചേർന്ന് സംഘടിപ്പിച്ച വെബ്ബിനാർ വെള്ളിയാഴ്ച വൈകുന്നേരം 8.30 (ഇന്ത്യൻ സമയം ) നു നടത്തപ്പെട്ടു . ഗ്ലോബൽ മീഡിയ സെൽ ചെയർമാൻ പ്രിൻസ് ചെറിയവാടയിൽ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ കെ സി ബി സി മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി മുഖ്യ പ്രഭാഷണം നടത്തി . ഫ്രാൻസിസ്കൻ ചിന്താഗതികളുടെ സൗന്ദര്യം ഈ ചാക്രികലേഖനത്തിൽ കാണുവാൻ സാധിക്കുന്നു എന്ന് മാർ പാംപ്ലാനി പറഞ്ഞു . ഉപയോഗമില്ലാത്തവരെ അവഗണിക്കുന്ന പ്രവണത ലോകത്തു ഏറിവരുന്നു . ഇരുണ്ട ലോകത്തിനു പ്രകാശമേകുന്നവനായിരിക്കണം  ക്രിസ്ത്യാനി . മുതലാളിയും തൊഴിലാളിയും , ഇവിടെ ചൂഷകനും ചൂഷിതനുമല്ല മറിച്ച് ദൈവമക്കൾ ആണ് എന്ന ബോധ്യം ആണ് ഫ്രത്തെല്ലി തുത്തി നൽകുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .യുദ്ധങ്ങളെ ന്യായീകരിക്കുന്ന "ജസ്റ്റ് വാർ തിയറി" യെ തള്ളിക്കളയുന്ന മാർപ്പാപ്പ വധശിക്ഷ പാടില്ല എന്ന കർശന നിലപാടും എടുക്കുന്നു എന്ന് അദ്ദേഹം ഓർമിപ്പിച്ചു .എല്ലാവർക്കും നീതി ഉറപ്പാക്കുകയും മനുഷ്യന്റെ മഹത്വം ഉറപ്പാക്കുകയും ചെയ്യുന്നതാണ് നല്ല രാഷ്ട്രീയം എന്ന് ഫ്രത്തല്ലി തുത്തി പഠിപ്പിക്കുന്നു.



സീ ന്യൂസ് എഡിറ്റോറിയൽ ബോർഡംഗം ജോ കാവാലം , ഗ്ലോബൽ മീഡിയ സെൽ കോർഡിനേറ്റർ ലിസി ഫെർണാണ്ടസ് , കത്തോലിക്കാ കോൺഗ്രസ് യു എ പ്രസിഡണ്ട് ബെന്നി മാത്യു എന്നിവർ സംസാരിച്ചു.

ലളിതവും ഹൃദ്യവുമായ ഭാഷയിൽ ഫ്രത്തെല്ലി തുത്തി എന്ന ചാക്രിക ലേഖനത്തിനു മികച്ച പഠന വ്യാഖ്യാനം നൽകുവാൻ ഈ വെബ്ബിനാറിനായി എന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുമായി ആയിരത്തിലധികം പേർ സൂം മീറ്റിംഗിൽ പങ്കെടുത്തു. യൂട്യൂബ് ,ഫേസ്ബുക് ലൈവിലൂടെയും അനേകായിരങ്ങൾ ഈ വെബ്ബിനാറിൽ ഭാഗഭാക്കായി. .ഗ്രേറ്റ് ബ്രിട്ടൻ- പ്രിസ്റ്റൺ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ , ജഗദൽപൂർ ബിഷപ് മാർ ജോസഫ് കൊല്ലാപറമ്പിൽ , അദിലാബാദ്‌ ബിഷപ് മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ എന്നിവരും ഈ വെബ്ബിനാറിൽ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.