രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ രണ്ടരലക്ഷത്തിലേക്ക്; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ രണ്ടരലക്ഷത്തിലേക്ക്; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. പ്രതിദിന കേസുകള്‍ രണ്ടര ലക്ഷത്തിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ അരലക്ഷത്തിന്റെ വര്‍ദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച 1,94,720 പേര്‍ക്കായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്.

മേയ് 26ന് ശേഷം ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വൈകിട്ട് നാലരയ്ക്കാണ് യോഗം. ഇതില്‍ ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യം വിലയിരുത്തും.

അതേസമയം കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരമാകുകയാണ്. രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും. സ്‌കൂള്‍, ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം വേണമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.