ലണ്ടന്‍: മാന്യതയില്ലാതെ ജീവിച്ചിരുന്ന ശില്‍പിയോടുള്ള പ്രതിഷേധ സൂചകമായി ബിബിസിയുടെ ലണ്ടന്‍ ആസ്ഥാനത്തെ പ്രോസ്പരോ, ആരിയല്‍ പ്രതിമ ഭാഗികമായി തകര്‍ത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. വര്‍ഷങ്ങളായി പ്രതിമ നീക്കംചെയ്യണമെന്ന ആവശ്യമുന്നയിച്ച് ചില കോണുകളില്‍ നിന്ന് പ്രചാരണം തുടരുന്നതിനിടെയാണ് പ്രതിമ തകര്‍ക്കാന്‍ ശ്രമം നടന്നത്. ചുറ്റിക ഉപയോഗിച്ച് ചില ഭാഗങ്ങള്‍ തകര്‍ത്തു.
ഷേക്‌സ്പീരിയന്‍ ഡ്രാമയില്‍ നിന്നു പ്രമേയമുള്‍ക്കൊണ്ട് എറിക്ഗില്‍ നിര്‍മിച്ച ശില്‍പം 1933 മുതല്‍ ബിബിസിയുടെ ആസ്ഥാനത്ത് ബ്രോഡ്കാസ്റ്റിംഗ് ഹൗസിനോടു ചേര്‍ന്ന്് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.സ്വന്തം മക്കളെപ്പോലും ലൈംഗികമായി ഉപയോഗിച്ച ബാല ലൈംഗിക പീഡകനായ ശില്‍പിയോടുള്ള പ്രതിഷേധമാണ് ലോക ശ്രദ്ധ പിടിച്ചു പറ്റിയ പ്രകോപനത്തില്‍ കലാശിച്ചത്. എറിക്ഗില്‍ രണ്ട് പുത്രിമാരെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് സ്വന്തം ഡയറിക്കുറിപ്പില്‍ പറയുന്നുണ്ട്.
കുട്ടികളോട് ലൈംഗികാസക്തിയുള്ള ശില്‍പി നിര്‍മിച്ച ശില്‍പത്തിനെതിരെയായിരുന്നു പ്രതിഷേധക്കരന്റെ ചുറ്റിക പ്രയോഗം. രാവിലെ ഇയാള്‍ പ്രതിമത കര്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടവര്‍ വിവരം പോലീസിനെ അറിയിച്ചു.പ്രതിമ തകര്‍ക്കുന്നതിനിടെ 'ബാലലൈംഗിക പീഡക'നെന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്ന് ബിബിസി ജീവനക്കാര്‍ വ്യക്തമാക്കി.ഫയര്‍ഫോഴ്സിന്റെ സഹായത്തോടെയാണ് ഏണി വച്ച് ഇയാളെ താഴെയിറക്കിയത്.
പ്രതിമ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ ഒരാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഏതാനും വര്‍ഷം മുന്‍പ് ക്വാനോന്‍ ഗ്രൂപ്പ് പ്രതിമ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയിരുന്നു. 1940ലാണ് ശില്‍പി എറിക് ഗില്‍ മരിച്ചത്. ബ്രിസ്റ്റോളില്‍ പതിനേഴാം നൂറ്റാണ്ടിലെ അടിമ വ്യാപാരി എഡ്വാര്‍ഡ് കോള്‍സ്റ്റോണിന്റെ പ്രതിമ നശിപ്പിച്ച പ്രതികളെ പിടികൂടി നാലുദിവസം പിന്നീടുമ്പോഴാണ് വീണ്ടും പ്രതിമ ആക്രമിക്കപ്പെട്ടത്. സമൂഹത്തില്‍ പ്രതിമകളുടെ സ്ഥാനം വ്യക്തമാക്കുന്ന ചര്‍ച്ചകള്‍ 2020 മുതല്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രതിമ തകര്‍ത്ത സംഭവമുണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.