രാജ്യത്തെ വനവിസ്തൃതിയില്‍ 2,261 ചതുരശ്ര കിലോമീറ്റര്‍ വര്‍ധനവെന്ന് കണക്കുകള്‍. ഈ വര്‍ഷത്തെ വന സര്‍വേയിലാണ് വര്‍ധനവിന്റെ കണക്കുകള്‍ പുറത്ത് വിട്ടത്. രണ്ടു വര്‍ഷം കൊണ്ടാണ് ഇത്രയും വനവിസ്തൃതി വര്‍ധിച്ചത്. മധ്യപ്രദേശാണ് ഏറ്റവും കൂടൂതല്‍ വനവിസ്തൃതിയുള്ള സംസ്ഥാനം.
റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തില്‍ 21,253.49 ചതുരശ്ര കിലോമീറ്ററാണ് ആകെ വനമേഖല. കേരളം ഉള്‍പ്പെടെയുള്ള 12 സംസ്ഥാനങ്ങളില്‍ 33 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണ് വനമേഖലയുള്ളതെന്നാണ് കണ്ടെത്തല്‍. അതേസമയം വനമേഖലയ്ക്ക് പുറത്തുള്ള പച്ചപ്പില്‍ കേരളത്തില്‍ കുറവു വന്നെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2019ല്‍ 2936 ചതുരശ്ര കിലോമീറ്ററായിരുന്നത് 2820 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.