ഷിന്‍റഗ ടണലിലെ ഒരു ലൈന്‍ രണ്ട് മാസത്തേക്ക് അടച്ചിടും

ഷിന്‍റഗ ടണലിലെ ഒരു ലൈന്‍ രണ്ട് മാസത്തേക്ക് അടച്ചിടും

ദുബായ്: ദുബായ് അല്‍ ഷിന്‍റഗ ടണലില്‍ ദേരയില്‍ ബർദുബായ് ഭാഗത്തേക്കുളള ഗതാഗതം രണ്ട് മാസത്തേക്ക് താല്‍ക്കാലികമായി തടസ്സപ്പെടും. ഞായറാഴ്ചമുതലാണ് ഇത് പ്രാബല്യത്തിലാവുക. ജനുവരി 16 ന് പുതിയ ഇന്‍ഫിനിറ്റി പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനൊപ്പമാണ് ഷിന്‍റഗയിലെ ഒരു ലൈന്‍ അടച്ചിടുന്നത്. ഷിന്‍റഗ ടണലും ഇന്‍ഫിനിറ്റി പാലവും തമ്മില്‍ ബന്ധപ്പെടുത്തുന്നതിനുളള അവസാന പ്രവർത്തനങ്ങള്‍ പൂർത്തിയാക്കുന്നതിനാണ് ഇത്തരമൊരു നടപടിയെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.