അബുദബി: കോവിഡ് രോഗിള്‍ക്കും, രോഗികളുമായി സമ്പർക്കത്തില്‍ വന്നവർക്കുമായുളള മാർഗ നിർദ്ദേശം അബുദബി പുതുക്കി. ആരോഗ്യപരമായി ബുദ്ധിമുട്ട് നേരിടുന്ന വിഭാഗത്തിലുളളവരാണ് കോവിഡ് പോസിറ്റീവായതെങ്കില്‍ എത്രയും പെട്ടെന്ന് പ്രൈം അസെസ്മെന്‍റ് സെന്‍ററുകള്‍ സന്ദർശിച്ച് തുടർ നിർദ്ദേശങ്ങള്‍ തേടാം. ഐസോലേഷനും നിർബന്ധം. ഐസൊലേഷന്‍ അവസാനിപ്പിക്കാന്‍ 24 മണിക്കൂറിനുളളില്‍ രണ്ട് നെഗറ്റീവ് പരിശോധനാഫലം ലഭിക്കണം. അതല്ലെങ്കില്‍ എട്ടാം ദിവസവും 10 ആം ദിവസവും പിസിആർ പരിശോധന നടത്തണം. അവസാന മൂന്ന് ദിവസം രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കില്‍ 10 ആം ദിവസം ഐസൊലേഷന്‍ അവസാനിപ്പിക്കാം.
കോവിഡ് പോസിറ്റാവായ ഗുരുതര അസുഖമില്ലാത്തവരും മറ്റ് രോഗലക്ഷണമില്ലാത്തവരും വീണ്ടും പരിശോധന നടത്തണം. ഐസൊലേഷന്‍ തുടരണം. രണ്ടാം പരിശോധനയിലും പോസിറ്റീവാണ് ഫലമെങ്കില്‍ ഐസൊലേഷന്‍ നടപടികള്‍ പൂർത്തിയാക്കാനും മറ്റ് മാർഗ്ഗനിർദ്ദേശങ്ങള്‍ നല്‍കാനുമായി സ്പെഷലിസ്റ്റ് ഡോക്ടർ നിങ്ങളെ ബന്ധപ്പെടും. രണ്ടാം പരിശോധനയില്‍ കോവിഡ് നെഗറ്റീവായവർ 24 മണിക്കൂർ കഴിഞ്ഞ് വീണ്ടും പരിശോധന നടത്തണം.ഇതിലും നെഗറ്റീവാണെങ്കില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. എന്നാല്‍ മുന്‍കരുതല്‍ നടപടികള്‍ തുടരണം.
കോവിഡ് രോഗികളുമായി സമ്പർക്കത്തില്‍ വന്നവരാണെങ്കില്‍ എസ് എം എസ് സന്ദേശം നിങ്ങളെ തേടിയെത്തും. പിസിആർ പരിശോധന നടത്താനും ഹോം ക്വാറന്‍റീനില്‍ സെല്‍ഫ് രജിസ്ട്രേഷന്‍ ചെയ്യാനുമുളള ലിങ്ക് എസ് എം എസിലുണ്ടാകും. വാക്സിനെടുത്തവർക്ക് 7 ദിവസമാണ് ക്വാറന്‍റീന്‍. വാക്സിനെടുക്കാത്തവർക്ക് 10 ദിവസമാണ് ക്വാറന്‍റീന്‍.കോവിഡ് രോഗികളുമായി സമ്പർക്കത്തില്‍ വന്നആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നവർ പോസിറ്റീവാണെങ്കില്‍ കോവിഡ് 19 പ്രൈം അസെസ്മെന്‍റ് സെന്‍ററിലെത്തി ചികിത്സാ മാർഗനിർദ്ദേശവും ഐസൊലേഷന്‍ നടപടികളും സ്വീകരിക്കണം.
കോവിഡ് പോസിറ്റീവാകുകയും ലക്ഷണങ്ങളില്ലാതിരിക്കുകയും ഗുരുതര അസുഖമില്ലാത്തവരുമാണെങ്കില്‍ ഒന്നുകൂടി പരിശോധന നടത്താം. അതും പോസിറ്റീവാണെങ്കില്‍ ഐസൊലേഷന്‍ നടപടികള്‍ പൂർത്തിയാക്കാനും മറ്റ് മാർഗ്ഗനിർദ്ദേശങ്ങള്‍ നല്‍കാനുമായി സ്പെഷലിസ്റ്റ് ഡോക്ടർ നിങ്ങളെ ബന്ധപ്പെടും.രണ്ടാം പരിശോധനയില്‍ നെഗറ്റീവാണെങ്കില്‍ 24 മണിക്കൂർ കഴിഞ്ഞ് വീണ്ടും പിസിആർ പരിശോധന നടത്താം. അതും നെഗറ്റീവാണെങ്കില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. എന്നാല്‍ മുന്‍കരുതല്‍ നടപടികള്‍ തുടരണം
അതേസമയം കോവിഡ് രോഗിയുമായി സമ്പർക്കത്തില്‍ വരികയും കോവിഡ് പരിശോധനയില്‍ നെഗറ്റീവാകുകയും ചെയ്തവർ വാക്സിൻ എടുത്തവരാണെങ്കില്‍ ആറാം ദിവസവും വാക്സിനെടുക്കാത്തവരാണെങ്കില്‍ ഒബതാം ദിവസവും പരിശോധന നടത്തണം. അതില്‍ നെഗറ്റീവാണെങ്കില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. എന്നാല്‍ മുന്‍കരുതല്‍ നടപടികള്‍ തുടരുകയും വേണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.