ഇന്ത്യയില്‍ കോവിഡ് കുതിക്കുന്നു: 2,68,833 പേര്‍ക്കുകൂടി പുതുതായി രോഗബാധ

ഇന്ത്യയില്‍ കോവിഡ് കുതിക്കുന്നു: 2,68,833 പേര്‍ക്കുകൂടി പുതുതായി രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,68,833 പേര്‍ക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 6,041 ഒമിക്രോണ്‍ കേസുകള്‍ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 3.67 കോടിയായി ഉയര്‍ന്നു. അകെ രേഖപ്പെടുത്തിയ കേസുകളുടെ 3.85 ശതമാനവും ആക്ടീവ് കേസുകളാണെന്നത് വ്യാപനത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. 14,17,820 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.

രാജ്യത്തെ രോഗമുക്തി നിരക്ക് 94.83 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്. 1,22,684 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.84 ശതമാനവുമാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 402 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 4,85,752 ആയി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ഇന്നലെ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്. 24 മണിക്കൂറിനിടെ 43,211 പേരാണ് രോഗബാധിതരായത് കര്‍ണാടകത്തില്‍ 28, 723 പേര്‍ക്കും, പശ്ചിമ ബംഗാളില്‍ 22,645 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഡല്‍ഹിയില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും പോസറ്റീവിറ്റി നിരക്ക് 30 ശതമാനം ആയി ഉയര്‍ന്നു. ദില്ലിയില്‍ ഇന്നും നാളെയും വാരാന്ത്യ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. തമിഴ്‌നാട്ടിലും കോവിഡ് കേസുകള്‍ കുതിക്കുകയാണ്. ഇന്നലെ 23459 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ പ്രതിദിന കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.