വാഷിംഗ്ടണ്‍: പസഫിക് രാജ്യമായ ടോംഗയോടു ചേര്‍ന്ന് വെള്ളത്തിനടിയിലുണ്ടായ ഭീമാകാരമായ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് കാലിഫോര്‍ണിയ മുതല്‍ അലാസ്‌ക വരെ അമേരിക്കയുടെ പടിഞ്ഞാറന്‍ തീര മേഖലകളില്‍ സുനാമി മുന്നറിയിപ്പ്. ടോംഗ ദ്വീപുകളിലും ജപ്പാന്റെ ചില ഭാഗങ്ങളിലും ആദ്യം തന്നെ നല്‍ക്കപ്പെട്ട സുനാമി മുന്നറിയിപ്പില്‍ ന്യൂസിലാന്റിലെ നോര്‍ത്ത് ഐലന്‍ഡ്, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടോംഗയുടെ തലസ്ഥാനത്ത് നിന്ന് 65 കിലോമീറ്റര്‍ വടക്കായി കടലില്‍ സ്ഥിതിചെയ്യുന്ന ഹംഗ ടോംഗ-ഹംഗ ഹാപായി അഗ്‌നിപര്‍വ്വതം ആണ് പൊട്ടിത്തെറിച്ചത്. പെട്ടിത്തെറിയുടെ പിന്നാലെ വന്‍ സുനാമി തിരകളുണ്ടായി. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ഒരു പള്ളിയിലൂടെയും നിരവധി വീടുകളിലൂടെയും വെള്ളം ഒഴുകുന്നത് കാണാം. തലസ്ഥാനമായ നുകുഅലോഫയില്‍ ചാരം വീഴുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശവാസികള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറിയതായി റിപ്പോര്‍ട്ടുണ്ട്.
ടോംഗയിലെ ഫൊനുവാഫോ ദ്വീപില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ ദൂരെയാണ് ഹംഗ ടോംഗ-ഹംഗ ഹാപായി അഗ്‌നിപര്‍വ്വതം. വളരെ സജീവമായ ടോംഗ-കെര്‍മാഡെക് ദ്വീപുകളുടെ അഗ്‌നിപര്‍വ്വത കമാനത്തിന്റെ ഭാഗമാണ് ഈ ദ്വീപ്. ന്യൂസിലാന്‍ഡിന്റെ വടക്ക്-കിഴക്ക് മുതല്‍ ഫിജി വരെ വ്യാപിച്ചുകിടക്കുന്ന ഒരു സബ്ഡക്ഷന്‍ സോണാണിത്. 'കുടുംബം അത്താഴത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നും സമീപത്ത് ബോംബുകള്‍ പൊട്ടിത്തെറിക്കുന്നുണ്ടെന്ന് അവളുടെ ഇളയ സഹോദരന്‍ പറഞ്ഞതായും ടോംഗന്‍ നിവാസിയായ മേരെ തൗഫ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
'എന്റെ ഭയം കാരണം ആദ്യം മേശയ്ക്കടിയില്‍ മറഞ്ഞിരിക്കുകയായിരുന്നു. ചെറിയ സഹോദരിയെ ഞാന്‍ ഈ സമയം ചേര്‍ത്തു പിടിച്ചിരുന്നു. മാതാപിതാക്കളോടും വീട്ടിലുള്ള മറ്റുള്ളവരോടും സുരക്ഷിതമായിരിക്കാന്‍ ഞാന്‍ അലറി.എല്ലായിടത്തും നിലവിളി കേള്‍ക്കാം, സുരക്ഷയ്ക്കായി ആളുകള്‍ നിലവിളിക്കുകയായിരുന്നു.'- മേരെ തൗഫ കൂട്ടിചേര്‍ത്തു. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് പുറം തള്ളപ്പെട്ട പൊടി പടലങ്ങള്‍ 20 കിലോമീറ്ററോളം വ്യാപിച്ചതായി ടോംഗ ജിയോളജിക്കല്‍ സര്‍വീസസ് അറിയിച്ചു.സാറ്റലൈറ്റ് ചിത്രങ്ങള്‍ ഏജന്‍സി പ്രസിദ്ധീകരിച്ചു.
https://cnewslive.com/news/22092/volcano-erupts-near-tonga-islanders-rush-to-escape-waves-ami
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.