കാരൂരിന്റെ 'പൊതിച്ചോറ്' സിനിമയാകുന്നു; 'ഹെഡ്മാസ്റ്ററി'ലെ തന്റെ ലുക്ക് പുറത്തുവിട്ട് ബാബു ആന്റണി

കാരൂരിന്റെ 'പൊതിച്ചോറ്' സിനിമയാകുന്നു; 'ഹെഡ്മാസ്റ്ററി'ലെ തന്റെ ലുക്ക് പുറത്തുവിട്ട് ബാബു ആന്റണി

കാരൂരിന്റെ 'പൊതിച്ചോറ്' സിനിമയാകുന്നുവെന്ന വാര്‍ത്ത സാഹിത്യപ്രേമികള്‍ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. 'ഹെഡ്മാസ്റ്റര്‍' എന്ന പേരിലാണ് ചിത്രം എത്തുകയെന്ന് സംവിധായകന്‍ രാജീവ് നാഥ് അറിയിച്ചിരുന്നു. രാജീവ് നാഥ് തന്നെയായിരുന്നു സിനിമ പ്രഖ്യാപിച്ചത്. 'ഹെഡ്മാസ്റ്ററി'ല്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്ന ബാബു ആന്റണി തന്റെ ലുക്ക് പുറത്തു വിട്ടിരുന്നു.

'ഹെഡ്മാസ്റ്ററി'ല്‍ പ്രധാന അധ്യാപകനായി അഭിനയിക്കുന്നത് ബാബു ആന്റണിയുടെ സഹോദരന്‍ കൂടിയായ തമ്പി ആന്റണിയാണ്. ബാബു ആന്റണിക്ക് ചിത്രത്തില്‍ മകന്‍ കഥാപാത്രമാണ്. പ്രവീണ്‍ പണിക്കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീതം കാവാലം ശ്രീകുമാര്‍.

ശ്രീലാല്‍ ദേവരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചാനല്‍ ഫൈവിന്റെ ബാനറിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനകുന്ന് ആണ്. രാജന്‍ മണക്കാട് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്.

ചിത്രത്തില്‍ സഞ്ജു ശിവറാം, മഞ്ജു പിള്ള, ജഗദീഷ്, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്ണന്‍, കഴക്കൂട്ടം പ്രേംകുമാര്‍, സേതുലക്ഷ്മി, ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകനും വ്‌ളോഗറുമായി ആകാശ് രാജ് എന്നിവരും അഭിനയിക്കുന്നുണ്ട്. ഗാനനചന പ്രഭാവര്‍മ. ഗാനങ്ങള്‍ ആലപിക്കുന്നത് ജയചന്ദ്രന്‍, നിത്യാ മാമ്മന്‍ എന്നിവരാണ്. തിരുവനന്തപുരമാണ് ലൊക്കേഷന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.