ന്യൂഡല്‍ഹി: പഞ്ചാബില്‍ മുഖ്യമന്ത്രിയുടെ സഹോദരന്‍ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കുന്നു. 'ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍' എന്ന നിബന്ധന കര്‍ശനമായി പാലിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുടെ സഹോദരന്‍ മനോഹര്‍ സിങ് നിരാശനായത്. ബസി പഥാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റ് കിട്ടുമെന്ന് കരുതി സര്‍ക്കാര്‍ ആശുപത്രിയില്‍ സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ആയിരുന്ന മനോഹര്‍ ജോലി രാജിവെച്ചിരുന്നു.
ഒരു കാരണവശാലും മത്സരത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ തോല്‍വി ഉറപ്പാക്കുകയാണ് ഇനി തന്റെ ലക്ഷ്യമെന്നും മനോഹര്‍ പ്രഖ്യാപിച്ചു. മലൗട്ടില്‍ ഡപ്യൂട്ടി സ്പീക്കര്‍ കൂടിയായ സിറ്റിങ് എംഎല്‍എ അജൈബ് സിങ്ങിനും മോഗ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ ഹര്‍ജോത് കമാലിനും ഇത്തവണ സീറ്റില്ല. ആം ആദ്മിയില്‍ നിന്നു കോണ്‍ഗ്രസിലെത്തിയ രൂപീന്ദര്‍ കൗര്‍ റൂബിക്കു വേണ്ടിയാണ് മലൗട്ടില്‍ അജൈബിനെ ഒഴിവാക്കിയത്.
117 അംഗ നിയമസഭയിലേക്ക് 86 സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിങ്ങിന്റെ മണ്ഡലമായ പട്യാല അര്‍ബനിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.