അബുദാബിയിൽ രണ്ടിടത്ത് സ്ഫോടനം; ഇന്ത്യക്കാരടക്കം മൂന്നു പേർ മരിച്ചു; ആറ് പേർക്ക് പരിക്ക്

അബുദാബിയിൽ രണ്ടിടത്ത് സ്ഫോടനം; ഇന്ത്യക്കാരടക്കം മൂന്നു പേർ മരിച്ചു; ആറ് പേർക്ക് പരിക്ക്

അബുദാബി: മുസഫയിൽ മൂന്ന് പെട്രോളിയം ടാങ്കറുകൾക്ക് തീപിടിച്ചതായും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ നിർമാണ മേഖലയിൽ നേരിയ തീപിടിത്തവും നടന്നതായി  അബുദാബി പൊലീസ് സ്ഥിരീകരിച്ചു. തീപിടിച്ചതിനെ തുടർന്ന് പെട്രോളിയം ടാങ്കറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. മുസഫയിൽ അഡ്നോക് സംഭരണശാലയുടെ സമീപമാണ് സംഭവം. അപകടത്തിൽ 3 പേർ മരിച്ചു, മരിച്ചവരിൽ രണ്ട് പേർ ഇന്ത്യാക്കാരും ഒരാൾ പാകിസ്ഥാൻ  സ്വദേശിയുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആറ് പേർക്ക് പരുക്കേറ്റു. തീ നിയന്ത്രണ വിധേയമാക്കിയതായും, തീപിടിത്തത്തിന്റെ കാരണങ്ങളെ കുറിച്ച് അന്വേഷണം തുടങ്ങിയതായും അബുദാബി പൊലീസ് അറിയിച്ചു. 

ഡ്രോണ്‍ ഉപയോഗിച്ചുളള ആക്രമണമാകാനുള്ള സാധ്യതകളുമുണ്ടെന്ന് അബുദബി പോലീസ് അറിയിച്ചതായി ഔദ്യോഗിക വാർത്താ എജന്‍സി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചെങ്കടലില്‍ യുഎഇയുടെ പതാകയുളള കപ്പലില്‍ നേരത്തെ ഹൂതി വിമതർ ആക്രമണം നടത്തിയിരുന്നു. ഇതിനെ യുഎഇ അപലപിച്ചിരുന്നു. സൗദിയില്‍ നടത്തുന്ന ആക്രമണങ്ങളേയും യുഎഇ അപലപിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.