ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് ആവർത്തിച്ച് സൗദി ആരോഗ്യമന്ത്രാലയം

ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് ആവർത്തിച്ച് സൗദി ആരോഗ്യമന്ത്രാലയം

റിയാദ്: കോവിഡ് വാക്സിന്‍ ബൂസ്റ്റ‍ർ ഡോസ് എടുക്കണമെന്ന് ഓ‍ർമ്മിപ്പിച്ച് സൗദി ആരോഗ്യമന്ത്രാലയം. വാക്സിന്‍റെ രണ്ടാം ഡോസെടുത്ത് സമയപരിധി കഴിഞ്ഞവർ ബൂസ്റ്റർ ഡോസ് എടുക്കണം. അങ്ങനെ എടുക്കാത്തവർക്ക് അടുത്ത മാസം മുതല്‍ തവല്‍ക്കന ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നഷ്ടമാകുമെന്നും മന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല‍്കിയിരിക്കുന്നത്. നിലവില്‍ രാജ്യത്ത് ഇമ്മ്യൂണ്‍ പദവിയുളളവർക്കാണ് ജോലിക്ക് ഹാജരാകാനും പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാനും അനുമതിയുളളത്. ബൂസ്റ്റർ എടുക്കാത്തവർക്ക് ഫെബ്രുവരി ഒന്നുമുതല്‍ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടാകില്ലെന്നാണ് മുന്നറിയിപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.