മനുഷ്യരിൽ നിന്നും മൃഗങ്ങളിലേയ്ക്ക് കോവിഡ് പകരുമെന്ന് പഠനം

മനുഷ്യരിൽ നിന്നും മൃഗങ്ങളിലേയ്ക്ക് കോവിഡ് പകരുമെന്ന് പഠനം


ജോഹന്നാസ്ബർഗ് :  ദക്ഷിണാഫ്രിക്കയിലെ സ്വകാര്യ മൃഗശാലയിൽ സിംഹങ്ങളിലും പ്യൂമകളിലും കോവിഡ് ബാധിച്ചതായി സ്ഥിരീകരണം. മൃഗശാല ജീവനക്കാരിൽ നിന്നും മൃഗങ്ങളിലേക്കും കോവിഡ്  പകരുമെന്ന് ശാസ്ത്രജ്ഞർ.  പ്രിട്ടോറിയ സർവകലാശാലയിലെ ഒരു സംഘം ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് രോഗം പകരുന്നത് കണ്ടെത്തിയത്.


മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കു കോവിഡ് പകരുന്നത് പുതിയ വകഭേദത്തിന് കാരണമാകും. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേയ്ക്കും രോഗം പകരാൻ സാധ്യത ഉണ്ട്. ഇത്തരത്തിൽ പകരുന്ന രോഗബാധ ജനിതകമാറ്റം സംഭവിച്ചതും  വ്യാപന പരിധി കൂടിയതുമാകാമെന്ന് റിപ്പോർട്ടിൽ പറയുന്നു.


പ്രിട്ടോറിയ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ വൈറോളജി വകുപ്പും വെറ്റിനറി സയൻസ് വകുപ്പും ചേർന്ന് 2021 ലെ  കോവിഡ് മൂന്നാം തരംഗ കാലത്ത് ഗോട്ടേങ് പ്രവശ്യയിലെ സ്വകാര്യ മൃഗശാലയിൽ നടത്തിയ പഠനത്തിലാണ് മൃഗങ്ങളിൽ കോവിഡ് ബാധ കണ്ടെത്തിയത്.


മൃഗങ്ങളിൽ അസുഖം ബാധിച്ച് ഏഴ് ആഴ്ചവരെ പോസിറ്റീവ് ആയിരുന്നു. ഈ ദീർഘമായ കാലയളവ് മറ്റു മൃഗങ്ങൾക്കും ജീവനക്കാർക്കും രോഗം പകരുവാൻ ഇടയാക്കുന്നതിനാൽ രോഗബാധിതരായ മൃഗങ്ങളെ ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.


ക്വാറന്റൈനിൽ ആക്കിയിരുന്ന മൃഗങ്ങൾ ശ്വാസതടസം, മൂക്കൊലിപ്പ്, വരണ്ട ചുമ, വിശപ്പില്ലായ്മ  തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.


സിംഹങ്ങളിൽ പതിനഞ്ചു ദിവസത്തോളം വരണ്ട ചുമയും ശ്വാസതടസവും മൂക്കൊലിപ്പും പ്രകടമായിരുന്നു. ഒരു സിംഹത്തിന് ന്യൂമോണിയായും അക്കാലയളവിൽ സ്ഥിരികരിച്ചിരുന്നു.


SARS-CoV-2 ന്റെ സാന്നിധ്യത്തിനായി തുടർന്നുള്ള ആഴ്ചകളിൽ ജീവനക്കാരെയും സിംഹങ്ങളെയും നിരീക്ഷിച്ചു. 15 മുതൽ 25 ദിവസങ്ങൾക്കുള്ളിൽ മൂന്ന് സിംഹങ്ങളും പൂർണമായി സുഖം പ്രാപിച്ചു.


കൂടുതൽ സിംഹങ്ങൾക്ക് അസുഖം ബാധിച്ച സമയത്ത് SARS-CoV-2 ജീവനക്കാർക്കിടയിലും പകരുന്നതായി പരിശോധനയിൽ കണ്ടു. മൃഗങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നവരിലാണ് രോഗം അധികമായി പകരുന്നത് .


'വൈറസ് ' ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കോവിഡ് ബാധിച്ച ആളുകളിൽ നിന്ന് വളർത്തു മൃഗങ്ങളിലേയ്ക്ക് പകരുവാനുള്ള സാധ്യതയെ കുറിച്ച് പൊതുജനങ്ങൾ ബോധവന്മാരായിരിക്കണമെന്ന് ആവശ്യപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.