മോണിംഗ് കണ്‍സള്‍ട്ട് ഇന്റലിജന്‍സ് ആഗോള സര്‍വേയില്‍ നരേന്ദ്ര മോഡി ഒന്നാമത്; ജോ ബൈഡന്‍ ആറാം സ്ഥാനത്ത്

 മോണിംഗ് കണ്‍സള്‍ട്ട് ഇന്റലിജന്‍സ് ആഗോള സര്‍വേയില്‍ നരേന്ദ്ര മോഡി ഒന്നാമത്; ജോ ബൈഡന്‍ ആറാം സ്ഥാനത്ത്

ന്യൂയോര്‍ക്ക്:യു.എസ് ആസ്ഥാനമായുള്ള അന്തര്‍ദേശീയ ഡിജിറ്റല്‍ സര്‍വേ സ്ഥാപനമായ മോണിംഗ് കണ്‍സള്‍ട്ട് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് നടത്തിയ ആഗോള അംഗീകാര റേറ്റിംഗില്‍ ഒന്നാമതെത്തിയത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോകത്തിലെ 13 നേതാക്കളില്‍ 71 % അംഗീകാര റേറ്റിംഗുമായാണ് മോഡി ഏറ്റവും ജനപ്രിയ നേതാവായതെന്ന് സ്ഥാപനം അറിയിച്ചു.മെക്സിക്കോ പ്രസിഡന്റ് ആന്‍ഡ്രീസ് മാനുവല്‍ ലോപസ് ഒബ്രഡോറാണ് രണ്ടാം സ്ഥാനത്ത്.

അതേസമയം, യു. എസ് പ്രസിഡന്റ് ജോ ബൈഡന്‍ 43 % റേറ്റിംഗുമായി ആറാം സ്ഥാനത്താണ്. കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ 43 %, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ 41% എന്നിവരാണ് ബൈഡന് തൊട്ടുപിന്നില്‍.ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ 26 ശതമാനം ആളുകള്‍ മാത്രമേ അംഗീകരിക്കുന്നുള്ളു. വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ നേതാക്കള്‍ക്കുള്ള അംഗീകാര റേറ്റിംഗ് ആഴ്ചതോറും ട്രാക്ക് ചെയ്യുന്ന ആഗോള എന്റര്‍പ്രൈസ് സാങ്കേതിക വിദ്യയാണ് മോണിംഗ് കണ്‍സള്‍ട്ട് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് സര്‍വേയ്ക്കുപയോഗിക്കുന്നത്.

ജനുവരി 13 മുതല്‍ 19 വരെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മോണിംഗ് കണ്‍സള്‍ട്ടന്റിന്റെ സര്‍വ്വേ പ്രകാരം 2020 മേയില്‍ പ്രധാനമന്ത്രി മോഡിയുടെ അംഗീകാര റേറ്റിംഗ് 84 ശതമാനമായിരുന്നു. 2021 ല്‍ അത് 63 ശതമാനമായി കുറഞ്ഞു. ഇന്ത്യ ശരിയായ ദിശയിലാണ് പോകുന്നത് എന്ന് 70 ശതമാനം ആളുകള്‍ വിശ്വസിക്കുന്നുണ്ടെന്ന് മറ്റൊരു സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 30 ശതമാനം ആളുകള്‍ ഭരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.