എളുപ്പവും സ്വാദിഷ്ഠവുമായ ഒരു മത്തങ്ങ കറി. മത്തങ്ങ, ഉരുളക്കിഴങ്ങ്, കുമ്പളങ്ങ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു കൊങ്ങിണി വിഭവമാണ് താരം. ഈ കറിക്ക് തേങ്ങാപ്പാലിന് പകരം പശുവിന്‍ പാലും ഉരുളക്കിഴങ്ങിന് പകരം കാച്ചിലും ഉപയോഗിക്കാം. തേങ്ങാപാലും ഉരുളക്കിഴങ്ങുമാണ് കൂടുതല്‍ രുചികരം എന്നുമാത്രം.
വേണ്ട ചേരുവകള്‍...
മത്തങ്ങ 1/2 കപ്പ്(ചെറുതായി അരിഞ്ഞത്)
കുമ്പളങ്ങ 1/2 കപ്പ്(ചെറുതായി അരിഞ്ഞത്)
കാച്ചില്‍ 1/2 കപ്പ്
പാല്‍ 1 1/2 കപ്പ്
പച്ചമുളക് കീറിയത് 5 എണ്ണം
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ 2 ടീസ്പൂണ്‍
കായം 1/4 ടീസ്പൂണ്‍
വെള്ളം 1 1/2 കപ്പ്
തയ്യാറാക്കുന്ന വിധം...
ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. പച്ചക്കറികള്‍, ഉപ്പ്, പച്ചമുളക് എന്നിവ ചേര്‍ത്ത് വേവിക്കുക. ശേഷം ഇതിലേക്ക് പാലും ഉപ്പും വെളിച്ചെണ്ണയും കായവും ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍ നിന്ന് ഇറക്കി വയ്ക്കുക. സ്‌പെഷ്യല്‍ മത്തങ്ങ കറി തയ്യാര്‍...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.