സ്വീഡനില്‍ നിന്ന് ഭാരക്കുറവുള്ള എളുപ്പം പ്രയോഗിക്കാവുന്ന അത്യാധുനിക റോക്കറ്റ് ലോഞ്ചറുകള്‍ വാങ്ങി ഇന്ത്യ

സ്വീഡനില്‍ നിന്ന് ഭാരക്കുറവുള്ള എളുപ്പം പ്രയോഗിക്കാവുന്ന അത്യാധുനിക റോക്കറ്റ് ലോഞ്ചറുകള്‍ വാങ്ങി ഇന്ത്യ


ന്യൂഡല്‍ഹി:സ്വീഡനില്‍ നിന്ന് ഇന്ത്യന്‍ പ്രതിരോധസേനയ്ക്ക് കൂടുതല്‍ അത്യാധുനിക ആയുധങ്ങളെത്തും. ഭീകരര്‍ക്കെതിരെ ഉപയോഗിക്കാവുന്ന എടി 4 റോക്കറ്റ് ലോഞ്ചറുകളാണിതില്‍ പ്രധാനം. കരസേനയും വ്യോമസേനയും ഉപയോഗിക്കാനൊരുങ്ങുന്ന സംവിധാനം സ്വീഡന്റെ സാബ് എന്ന കമ്പനി നിര്‍മ്മിച്ചതാണ്.ടാങ്കുകള്‍ വരെ തകര്‍ക്കാന്‍ ശേഷിയുള്ള ഇതു വാങ്ങുന്നത് അഗോള ടെണ്ടര്‍ നല്‍കിയാണ്.

എടി4സിഎസ് എഎസ്ടി എന്ന റോക്കറ്റ് ബങ്കറുകള്‍ക്കകത്തു നിന്നും കെട്ടിടങ്ങള്‍ക്കുള്ളില്‍ നിന്നും ഉപയോഗിക്കാനാകും. ഹ്രസ്വദൂരത്തു നിന്ന് വാഹനങ്ങളെ തകര്‍ക്കാനും കെട്ടിടങ്ങള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന ഭീകരസംഘങ്ങളെ തുരത്താനും തോളില്‍ വെച്ച് ഉപയോഗിക്കാവുന്നതാണ് ഇതിനുള്ള റോക്കറ്റ് ലോഞ്ചര്‍. ആകെ 8 കിലോ മാത്രം തൂക്കം വരുന്ന ലോഞ്ചര്‍ വഴി 20 മുതല്‍ 300 മീറ്റര്‍ ദൂരം വരെ ചെറു റോക്കറ്റുകള്‍ തൊടുക്കാനാകും.

സൈനികന് ഒറ്റയ്ക്ക് ഉപയോഗിക്കാനാവുന്ന എടി 4 റോക്കറ്റ് ലോഞ്ചര്‍ ഹെലികോപ്റ്റര്‍ വഴി ചെറുകേന്ദ്രങ്ങള്‍ തകര്‍ക്കാനും ഉപയോഗിക്കാന്‍ കഴിയും. കവചിത വാഹനങ്ങള്‍, ചെറുബോട്ടുകള്‍ എന്നിവയിലെല്ലാം ഇവ ഉപയോഗിക്കാം . 84 എംഎം കാലിബറാണ് ഇതിന്റെ റോക്കറ്റ് ലോഞ്ചര്‍ അളവ്. സ്വീഡന്റെ ഇതേ ആയുധങ്ങള്‍ അമേരിക്ക അഫ്ഗാനിലേക്കും മദ്ധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും തെരഞ്ഞെടുത്തിരുന്നു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.