4500 വര്‍ഷം പഴക്കമുള്ള ഹൈബ്രിഡുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

4500 വര്‍ഷം പഴക്കമുള്ള ഹൈബ്രിഡുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

സിറിയയില്‍ ഏകദേശം 4500 വര്‍ഷം പഴക്കമുള്ള ഹൈബ്രിഡുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കുംഗകള്‍ എന്ന ഹൈബ്രിഡുകളുടെ അവശിഷ്ചങ്ങളാണ് കണ്ടെത്തിയത്. സിംഹവും കടുവയും തമ്മിലുള്ള ക്രോസായ ലൈഗര്‍, കഴുതയും കുതിരയും തമ്മിലുള്ള ക്രോസായ കോവര്‍ കഴുത എന്നിവ ഹൈബ്രിഡുകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇത്തരം ഹൈബ്രിഡുകളില്‍ ഏറ്റവും പഴക്കമേറിയവയുടെ അവശിഷ്ടങ്ങളാണ് സിറിയയില്‍ നിന്ന് കണ്ടെത്തിയത്.

4500 വര്‍ഷങ്ങള്‍ക്ക് മുമ്പ്, മെസൊപ്പൊട്ടേമിയക്കാര്‍ യുദ്ധത്തിന് കൊണ്ടുപോയിരുന്നതാണ് കുംഗകള്‍ എന്ന് പറയുന്ന ഈ മൃഗങ്ങളെയാണ്. വടക്കന്‍ സിറിയയിലെ ഉം എല്‍-മറയുടെ സമ്പന്നമായ ശ്മശാനസ്ഥലത്ത് നിന്ന് കണ്ടെത്തിയ 44 കുംഗകളുടെ ഡിഎന്‍എ വിശകലനമാണ് ഇപ്പോള്‍ നടക്കുന്നത്.

കുതിരകളുടെ ശക്തിയും വേഗതയും വലുപ്പവും കുംഗയ്ക്കും ഉണ്ടായിരുന്നുവെന്നാണ് സൂചന .അക്കാലത്ത് കുതിരകള്‍ മേഖലയില്‍ പ്രചാരത്തിലായിരുന്നില്ല. നാട്ടുകഴുതകളുടെയും കാട്ടുകഴുതകളുടെയും സങ്കരമായിരുന്ന ഇവയെ കുതിരകള്‍ക്കു പകരം രഥത്തില്‍ പൂട്ടിയിരുന്നു. അത്ര ശക്തരായ മൃഗങ്ങളായിരുന്നു കുംഗ.

പാരിസിലുള്ള ശാസ്ത്രജ്ഞരാണ് ഇവയില്‍ പഠനങ്ങള്‍ നടത്തിയത്. സങ്കരയിനം ജീവികളെ ഉണ്ടാക്കാനുള്ള ആദ്യ മനുഷ്യശ്രമമായിരുന്നു കുംഗകളെന്ന് ഇവര്‍ പറയുന്നു. മെസൊപ്പൊട്ടേമിയന്‍ കലയില്‍ പ്രതിനിധീകരിക്കുന്ന കുതിരകള്‍ പോലെയുള്ള ജീവികളാണിവ. ഇത്രയും ഉപകാരങ്ങളുള്ളതിനാല്‍ ആദിമ മെസപ്പൊട്ടേമിയയില്‍ ഇവയ്ക്കു വിലയും കൂടുതലായിരുന്നു. ഒരു കഴുതയെ വാങ്ങുന്നതിന്റെ ആറിരട്ടി പണം വേണമായിരുന്നു ഒരു കുംഗയെ വാങ്ങുവാന്‍. രാജാക്കന്‍മാരുടെയും പ്രഭുക്കന്‍മാരുടെയും രഥങ്ങളിലായിരുന്നു ഇവ പ്രധാനമായും ഉപയോഗിച്ചിരുന്നത്.

പുരാവസ്തു ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും കുംഗകളുടെ അസ്തിത്വത്തിന് തെളിവ് ഇതുവരെ ലഭിച്ചിരുന്നില്ല. പലപ്പോഴും ഫ്രെസ്‌കോകളിലും സുമേറിയന്‍ കഥകളും വഴിയാണ് ഇവയെ കുറിച്ച് അറിഞ്ഞിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.