'ഓട്ടക്കീശേൽ....മീനിന് ചില്ലറയില്ലെന്നേ..!'
'ഞുള്ളിപ്പെറുക്കി ബാങ്കിലിട്ട നമ്മുടെ ചില്ലറ
നിക്ഷേപത്തേൽ തൊടാൻ പറ്റുമോ..??
'സമയാസമയം കഷായം കുടിപ്പിക്കുന്ന
കാര്യം പൊന്നേ..., പൊന്നീ മറന്നോ..??'
'എന്റെ...പഥ്യം തെറ്റിക്കല്ലേ പൊന്നീ...'
'കുഴമ്പും, കഷായോം നിർത്താതെ വേണം!'
'ധന്വന്തരം കുഴമ്പ് ലേശം ഇങ്ങോട്ടെടുത്തേ.?'
'മീൻ വാങ്ങാമെന്നേ..!'
പട്ടാളം, സമരതന്ത്രത്തിന്റെ ഗിയർ മാറ്റി..!
'..ഞാ നാ രാ മോ ൻ...!'സ്വഗതം തട്ടിവിട്ടു.!!
'ഒരേ ഒരുപിടി...ഒരുപിടി മണ്ണ്.., അതെന്റെ
തീരാത്ത മോഹമാ..പൊന്നീ...'
'പിള്ളാരെ വിട്ടേച്ച് ഞാനെങ്ങോട്ടും ഇല്ലേ..!'
'പൊൻമലയുടെ മുർദ്ധാവിൽ നിന്നാൽ...,
കോഴഞ്ചേരിപ്പാലത്തിന്റെ മേലാപ്പ് കാണാം..!'
ഒരു തുമ്പപ്പൂവായ് ..., ആ മോഹം വിടർന്നു...!!
`അരീക്കുഴി ജലപാതം, എന്റെ വൈകല്യമാ.!!'
`തടിയൂരങ്ങാടിക്കടുത്തുള്ള..`അരീക്കുഴി'
ജലപാതത്തിന്റെ കീഴിൽ നീരാടാം...!!'
'കാലത്തും, വൈകിട്ടും സാധകം ചെയ്യണം.'
'യമവാഹനത്തിന്റെ രാഗമല്ലേ എന്റേത്...!'
'എന്റെ സ്വരം മാറ്റി എടുക്കണം..'
'പൂങ്കോഴിയുടെ കണ്ഠനാദം വേണം......!'
'കൂവുന്ന..കുയിലിനേം മയിലിനേം കാണാം..!'
'നരിയേപ്പോലെ ഓലിയിട്ടുല്ലസിക്കാം..!'
'രമണന്റെ 'മലയപ്പുലയനായി' വാഴ നടണം..'
'പൊൻമല ചവിട്ടാൻ എനിക്കാവില്ലെന്നേ...!'
തള്ളക്ക് വിരലേന്ന് കലിപ്പ് ഇരച്ചു കയറി...!!
ക്യാപ്റ്റന്റെ മനസ്സിൽ കുതന്ത്രം മുളച്ചു...
'കൂടിയ കാലംതൊട്ട് കേൾക്കുന്നതല്ലിയോ..
നമ്മുടെ സമ്പാദ്യം സ്വർഗ്ഗത്തിലാണെന്ന്...!'
'അരഡസൻ പിള്ളാരേം വളർത്തി...!'
'മൂത്തപെങ്കൊച്ചിനേ പഠിപ്പിച്ച്..കെട്ടിച്ചു..;
അതിന്റെ പുറകേ., ആൺപിള്ളാരും,.
നിങ്ങളും അമേരിക്കയിലുമെത്തി..!'
'പിള്ളാരെല്ലാം.., കൂടും.....കുടുക്കേം...,
കട്ടിലുമായി വേറെ പൊറുതിയല്ലിയോ..?'
`ചപ്പാത്തീം കഴിച്ചോണ്ട്.., വീട്ടിലിരുന്ന്
എന്നോട് കിന്നരിച്ചാൽ പോരേ..?"
'പത്തെഴുപത് പിറന്നാൾവരെ...ജോലീം
ചെയ്തു; എന്നേക്കൊണ്ടും ചെയ്യിച്ചില്ലേ..!'
'ഇപ്പോളെന്തിന്റെ കുറവാണാവോ...??'
പട്ടാളം ദ്രുതഗതിയിൽ മൌനവൃതം പൂണ്ടു..!
'അല്ലാ ഈ ഒരുപിടി 'മണ്ണ്' എന്തു ചെയ്യാനാ.?'
'എനിക്കോ പട്ടാളത്തിന്റെ 'പെൻഷനില്ല..!'
'കൊള്ളാം..ഭേഷ്..ഭേഷ്...ബഹുത്തച്ചാ....'
ഒറ്റയാൻ മൌനം..., പട്ടാളം പിൻവലിച്ചു...!!
'തപോവനമേളകളിൽ..,പണ്ടത്തേപ്പോലല്ലാ;
'ന്യൂ ജെൻ' സ്വാമികളോടു കട്ടക്കുകട്ടക്ക്,
പിടിച്ചു നിൽക്കണേൽ സ്വരമാധുര്യം വേണം.!'
'പൊൻമലയിൽ,കശുമാവുകൾക്കും മദ്ധ്യേ..,
ചൂരൽവള്ളിയും, പുല്ലാഞ്ഞിക്കൊമ്പുകളും
ചേർത്ത്, ഒരു....ഒരു കണ്ണ്വാശ്രമം...!!'
'മയ്ക്കാടുപണിക്ക് എന്നെ കിട്ടത്തില്ലേ...!'
'വയ്യായെങ്കിൽ, കോട്ടക്കൽ പൊയ്ക്കോളാം;
ഒരു മാസം അവരുടെ എണ്ണപ്പാത്തീൽ സുഖം'
'..ഒരു ജക്കൂസ്സി സംഘടിപ്പിക്കാം പൊന്നേ..!'
( തു ട രും..... )
മുൻലക്കങ്ങൾ വായിക്കുവാൻ ഇവിടെ അമർത്തുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.