ബെര്‍ലിന്‍ : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് മകള്‍ അനിത ബോസിന് ഊഷ്മള സ്വീകരണമൊരുക്കി ജര്‍മനിയിലെ ഇന്ത്യന്‍ എംബസി. ഇന്ത്യ ഹൗസില്‍ നടന്ന വിരുന്നില്‍ മക്കള്‍ക്കൊപ്പമാണ് അനിത ബോസ് പങ്കെടുത്തത്. ജര്‍മ്മനിയിലെ ഇന്ത്യന്‍ എംബസി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചു.
'നേതാജിയുടെ 125-ാം ജന്മവാര്‍ഷികമായ പരാക്രം ദിവസില്‍ വിദേശ രാജ്യത്തുള്ള അദ്ദേഹത്തിന്റെ മകള്‍ അനിത ബോസും ഗസ്റ്റ് ബുക്കില്‍ കയ്യൊപ്പ് പതിപ്പിച്ചു. ജയ് ഹിന്ദ്' എന്ന അടിക്കുറിപ്പോടെയാണ് ഇന്ത്യന്‍ എംബസി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നേതാജിയുടെ കുടുംബാംഗങ്ങളും മറ്റ് ഉദ്യോഗസ്ഥരും കൂടെയുള്ള ചിത്രവുമുണ്ട്.
നേതാജിയുടെ കൊച്ചു മകളും കൊച്ചു മകനും വിരുന്നില്‍ പങ്കെടുത്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സ്വാതന്ത്ര്യ സമര സേനാനിയാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഇന്ത്യ ഗേറ്റില്‍ നേതാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് അനാച്ഛാദനം നിര്‍വഹിച്ചത്.
https://twitter.com/eoiberlin?
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.