സുവർണജൂബിലി സൈക്ലിംഗ് ടൂർ അബുദബിയിലെ പ്രധാന റോഡുകള്‍ നാളെ അടച്ചിടും

സുവർണജൂബിലി സൈക്ലിംഗ് ടൂർ അബുദബിയിലെ പ്രധാന റോഡുകള്‍ നാളെ അടച്ചിടും

അബുദബി: സുവർണ ജൂബിലി സൈക്ലിംഗ് പര്യടനത്തിനായി ജനുവരി 25 ന് അബുദബിയിലെ പ്രധാന റോഡുകള്‍ 3 മണിക്കൂർ അടച്ചിടും. ഷെയ്ഖ് സയ്യീദ് ബിന്‍ സുല്‍ത്താന്‍ റോഡ്, ഷെയ്ഖ് മക്തൂം ബിന്‍ റാഷിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം റോഡ് എന്നിവ ഒരു മണിമുതല്‍ വൈകീട്ട് നാലുമണിവരെയാണ് അടച്ചിടുക.സൈക്ലിംഗ് ടൂർ ഈ റോഡിലൂടെ കടന്ന് പോകുന്നതിലാണ് അടച്ചിടുന്നതെന്ന് ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോർട്ട് സെന്‍റർ അറിയിച്ചു.



വാഹനയാത്രികർക്ക് മറ്റ് റോഡുകളിലൂടെ യാത്രചെയ്യാന്‍ സഹായകരമാകുന്ന റൂട്ട് മാപ്പ് ഐടിസി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. യുഎഇയുടെ അമ്പത് വ‌ർഷം അടയാളപ്പെടുത്തുന്നതിനായാണ് സൈക്ലിഗ് പര്യടനം നടത്തുന്നത്. അബുദബിയിലെ ആഭ്യന്തര മന്ത്രാലയ ഓഫീസുകളില്‍ നിന്ന് ആരംഭിച്ച് ദുബായ് എക്സ്പോ 2020 യില്‍ അവസാനിക്കുന്ന രീതിയിലാണ് സൈക്ലിംഗ് ടൂർ സംഘടിപ്പിച്ചിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.